'രാജ്യവും സൈന്യവും പ്രധാനമന്ത്രി മോദിയുടെ കാൽക്കൽ വീണുവണങ്ങുന്നു';വിവാദ പരാമർശവുമായി മധ്യപ്രദേശ് ബിജെപി നേതാവ്

സൈന്യത്തെ അപമാനിക്കുന്നത് ബിജെപി തുടരുകയാണെന്നും ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും മൗനം അതിൻ്റെ പിന്തുണ വ്യക്തമാക്കുകയാണെന്നും കോൺഗ്രസ് വിമർശനം ഉയർത്തി

dot image

ഭോപ്പാൽ: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വീണ്ടും വിവാദ പരാമർശവുമായി മധ്യപ്രദേശ് ബിജെപി നേതാവ്. രാജ്യവും സൈന്യവും പ്രധാനമന്ത്രി മോദിയുടെ കാൽക്കൽ വീണ് വണങ്ങുന്നുവെന്നാണ് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ദിൻ്റെ വിവാദ പരാമർശം.

പ്രധാനമന്ത്രി നൽകിയ തിരിച്ചടിക്ക് എത്ര പ്രശംസിച്ചാലും മതിയാകില്ലായെന്നും രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാൽകൽ വണങ്ങുന്നുവെന്നുമായിരുന്നു ജഗദീഷ് ദേവ്ദിൻ്റെ വിവാദ പരാമർശത്തിൻ്റെ പൂർണരൂപം. അതേ സമയം, ദേവ്ദിൻ്റെ പ്രസ്താവന ലജ്ജാകരമാണെന്ന് ചൂണ്ടികാട്ടി കോൺഗ്രസ് രംഗത്തെത്തി. സൈന്യത്തെ അപമാനിക്കുന്നത് ബിജെപി തുടരുകയാണെന്നും ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും മൗനം അതിൻ്റെ പിന്തുണ വ്യക്തമാക്കുകയാണെന്നും കോൺഗ്രസ് വിമർശനം ഉയർത്തി.

മുൻപും ബിജെപിയെ പ്രതിസന്ധിയിലാക്കി ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ വിവാദ പ്രസംഗവുമായി മറ്റൊരു മധ്യപ്രദേശ് ബിജെപി നേതാവായ കൻവർ വിജയ്ഷാ രംഗത്തെത്തിയിരുന്നു. ആർമി കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശം നടത്തിയ ഷായെ ക്യാബിനെറ്റിൽ നിന്ന് തന്നെ പുറത്താക്കണമെന്ന് ആവശ്യമുൾപ്പടെ ഉയർന്നിരുന്നു. പിന്നാലെയാണ് പുതിയ വിവാദ പരാമർശവുമായി ബിജെപിയുടെ തന്നെ മറ്റൊരു മധ്യപ്രദേശ് നേതാവായ ജഗദീഷ് ദേവ്ദ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

Content Highlights- 'The country and the army are bowing down at the feet of Prime Minister Modi'; Madhya Pradesh BJP leader makes controversial remarks

dot image
To advertise here,contact us
dot image