പിറന്നാള്‍ ആഘോഷത്തിനിടെ തർക്കം; രണ്ട് പേർ കുത്തേറ്റു മരിച്ചു

ജന്മദിനാഘോഷത്തിൽ പങ്കെടുത്ത എട്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

dot image

ചെന്നൈ: ജന്മദിനാഘോഷത്തിനിടെ രണ്ട് പേർ കുത്തേറ്റു മരിച്ചു. ഗോപികണ്ണൻ എന്ന വിമൽ(22), ജഗദീശൻ എന്ന ജഗൻ(21) എന്നിവരാണ് കൊല്ലപ്പെട്ടത്. ബാലാജി നഗറിലെ മാരാമലൈ നഗറിലാണ് സംഭവം. കൊലപാതകം, മോഷണം എന്നീ ക്രമീനൽ കേസുകളിൽ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി ഇരുപതിലധികം കേസുകൾ ഉള്ളവരാണ് കൊല്ലപ്പെട്ട രണ്ടു പേരും.

മാഗി എന്ന സുഹൃത്തിന്റെ ജന്മദിനാഘോഷ ചടങ്ങിനിടെ ഞായറാഴ്ച്ച പുലർച്ചെയാണ് സംഭവം. മദ്യപാനത്തിനിടെ രണ്ടുപേരും വാക്കുതർക്കത്തിലായെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് കത്തിയെടുത്ത് ഇരുവരും കുത്തുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ വിമൽ മരിച്ചു. ജഗൻ ആശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് മരിച്ചത്.

വിമലിൻ്റയും ജഗൻ്റയും വീട്ടുകാർ തമ്മിൽ നേരത്തേ വാക്കുതർക്കം നടന്നിരുന്നുവെന്നും ഇതാകാം കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. ജന്മദിനാഘോഷത്തിൽ പങ്കെടുത്ത എട്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Content Highlight: Argument during birthday celebration; Two people were stabbed to death

dot image
To advertise here,contact us
dot image