
ന്യൂദല്‍ഹി: പാക് ആക്രമണത്തില്‍ ഇതുവരെ അത്യാഹിതങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം. രാത്രി ഒമ്പത് മണിയോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാകിസ്ഥാന്റെ ആക്രമണമുണ്ടായത്.
ഇപ്പോഴും തുടരുന്ന ആക്രമണത്തില്‍ ഇതുവരെയും ജീവഹാനി സംഭവിച്ചിട്ടില്ലെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. എസ് 400 സംവിധാനത്തിലൂടെയാണ് ഇന്ത്യ പാകിസ്താന്റെ ആക്രമണത്തെ ചെറുക്കുന്നത്.
പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിലേക്കാണ് പാകിസ്താന്റെ ആക്രമണമുണ്ടായത്. ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന്‍ തുടരുന്നത്. ജമ്മു കശ്മീരില്‍ കരമാര്‍ഗവും ആക്രമണം നടക്കുന്നുണ്ട്. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തകര്‍ക്കുന്നുണ്ട്.
67 ഓളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്റെ എഫ് 16 വിമാനവും രണ്ട് ജെ എസ് 17 വിമാനങ്ങളും തകര്‍ത്തു. 15 ഇടത്താണ് ഒരേ സമയം ആക്രമണം നടക്കുന്നത്.
Content Highlights: Indian defence ministry says there is no casuality in pak attack