
ന്യൂഡല്‍ഹി: ഇന്ത്യയില്‍ എണ്ണായിരത്തിലധികം എക്‌സ് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത്. അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതമായെന്നും ഈ നീക്കം അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ഭീഷണിയാണെന്നും എക്‌സ് അറിയിച്ചു.
പ്രമുഖരായവരുടെ അക്കൗണ്ടുകളും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളുടെ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ നിര്‍ദേശം ലഭിക്കുകയായിരുന്നുവെന്ന് എക്‌സ് വ്യക്തമാക്കി.
X has received executive orders from the Indian government requiring X to block over 8,000 accounts in India, subject to potential penalties including significant fines and imprisonment of the company’s local employees. The orders include demands to block access in India to…
— Global Government Affairs (@GlobalAffairs) May 8, 2025
'അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള കൃത്യമായ തെളിവുകളോ ന്യായീകരണങ്ങളോ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. പല കേസുകളിലും ഏത് പോസ്റ്റാണ് ഇന്ത്യന്‍ നിയമം ലംഘിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. ഇന്ത്യന്‍ സര്‍ക്കാറിന്റെ ആവശ്യത്തോട് ഞങ്ങള്‍ യോജിക്കുന്നില്ലെങ്കിലും ഇന്ത്യയില്‍ മാത്രം നിര്‍ദ്ദിഷ്ട അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്', എക്‌സ് പറയുന്നു.
സാധ്യമായ എല്ലാ നിയമവഴികളും സ്വീകരിക്കുമെന്നും എക്‌സ് പറഞ്ഞു. എന്നിരുന്നാലും ഇന്ത്യന്‍ നിയമത്തിന് കീഴില്‍ ചില വെല്ലുവിളി നേരിടുന്നുണ്ടെന്നും എക്‌സ് വ്യക്തമാക്കി. അതേസമയം മരവിപ്പിച്ച അക്കൗണ്ടുകള്‍ക്ക് നിയമ സഹായം തേടാമെന്നും എക്‌സ് ചൂണ്ടിക്കാട്ടുന്നു. അതിനുള്ള സൈറ്റുകളും എക്‌സ് നല്‍കിയിട്ടുണ്ട്.
Content Highlights: 8000 X accounts blocked in India