LIVE

LIVE BLOG: ഓപ്പറേഷന്‍ സിന്ദൂര്‍; ഭീകരതയ്ക്ക് ഇന്ത്യയുടെ കനത്ത തിരിച്ചടി, ലക്ഷ്യമിട്ടത് 600 ഭീകരരെ

dot image

ന്യൂഡല്‍ഹി: പെഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്താന് തിരിച്ചടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്താണ് ഇന്ത്യയുടെ തിരിച്ചടി. നീതി നടപ്പാക്കിയെന്ന് സമൂഹമാധ്യമത്തിലൂടെ സൈന്യം പ്രതികരിച്ചു. പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മുസഫറാബാദിലെ രണ്ട് കേന്ദ്രങ്ങള്‍, ബഹാവല്‍പൂര്‍, കൊട്‌ലി, ഛാക് അമ്രു, ഗുല്‍പൂര്‍, ബിംബര്‍, മുരിഡ്‌കെ, സിയാല്‍കോട്ട് എന്നിവിടങ്ങളാണ് ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Live News Updates
  • May 07, 2025 07:35 AM

    വ്യാജ പ്രചാരണവുമായി പാക് സൈന്യം

    ഇന്ത്യയ്ക്ക് അകത്ത് 15 സ്ഥലങ്ങളില്‍ മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി പാക് സേനയുടെ വ്യാജ പ്രചാരണം.
    ഓപ്പറേഷന്‍ സിന്ദൂരിന് മറുപടി എന്നാണ് വ്യാജ അവകാശവാദം. ശ്രീനഗറിലെ വ്യോമ താവളം വ്യോമസേന തകര്‍ത്തു, കരസേനയുടെ ബ്രിഗേഡ് ആസ്ഥാനം തകര്‍ത്തുവെന്നാണ് പ്രചാരണം. എന്നാല്‍ ഇതെല്ലാം വ്യാജ പ്രചാരണമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

    To advertise here,contact us
  • May 07, 2025 07:17 AM

    അതിര്‍ത്തിയില്‍ പീരങ്കികള്‍ പ്രയോഗിച്ച് പാക് സൈന്യം; പാക് കരസേനാഗം കൊല്ലപ്പെട്ടു

    അതിര്‍ത്തിയില്‍ പീരങ്കികള്‍ പ്രയോഗിച്ച് പാക് സൈന്യം. ഇന്ത്യന്‍ സേനയുടെ ശക്തമായ തിരിച്ചടിയില്‍ പാക് കരസേനാംഗം കൊല്ലപ്പെട്ടെന്നാണ് വിവരം. ദൗത്യത്തില്‍ പങ്കെടുത്ത വ്യോമസേന പൈലറ്റുമാര്‍ എല്ലാം സുരക്ഷിതരെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്.

    To advertise here,contact us
  • May 07, 2025 07:03 AM

    ഇന്ത്യൻ സെെന്യം അഭിമാനം; ആരതി മാധ്യമങ്ങളോട്

    പഹൽ​ഗാം ഭീകരാക്രമണത്തിന് 'ഓപ്പറേഷൻ സിന്ദൂരി'ലൂടെ ഇന്ത്യ നൽകിയ മറുപടി അഭിമാനകരമെന്ന് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന്റെ മകൾ ആരതി. വാ‍ർത്ത കേട്ടപ്പോൾ സന്തോഷം തോന്നിയെന്നും ഇന്ത്യൻ സൈന്യം അഭിമാനമാണെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു.

    Read More...

    https://www.reporterlive.com/topnews/kerala/2025/05/07/n-ramachandrans-daughter-aarthi-says-indian-army-is-proud

    To advertise here,contact us
  • May 07, 2025 06:54 AM

    സേനാ മേധാവിമാരുമായി സംസാരിച്ച് രാജ്‌നാഥ് സിങ്

    മൂന്ന് സേനാ മേധാവിമാരുമായും സംസാരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ആക്രമണത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്തി. പാക് സേനയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

    To advertise here,contact us
  • May 07, 2025 06:38 AM

    പാക് ഷെല്ലിങ്ങിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

    ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിലെ പാക് ഷെല്ലിങ്ങിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. സാധാരണ പൗരന്മാരാണ് കൊല്ലപ്പെട്ടത്. പാക് ഷെല്ലാക്രമണത്തിൽ വീടുകൾ തകരുകയും തീ പിടിക്കുകയും ചെയ്തു. ഉറിയടക്കമുള്ള അതിർത്തി പ്രദേശങ്ങളിൽ ആളുകളെ ബങ്കളുകളിലേക്ക് മാറ്റി

    To advertise here,contact us
  • May 07, 2025 05:56 AM

    പഹൽഗാമിലെ ആക്രമണത്തിന് മറുപടിയായി ഇന്ത്യ തിരിച്ചടിച്ചത് സംയുക്ത സൈനിക ഓപ്പറേഷനിലൂടെ. കര-വ്യോമ-നാവിക സേനകൾ സംയുക്തമായാണ് ഓപ്പറേഷൻ സിന്ദൂർ സംഘടിപ്പിച്ചത്.

    To advertise here,contact us
  • May 07, 2025 05:47 AM

    ഇന്ത്യൻ സൈന്യം ലക്ഷ്യമിട്ടത് 600 ഭീകരരെ

    To advertise here,contact us
  • May 07, 2025 05:38 AM

    എയർ ഇന്ത്യ വിമാനങ്ങൾക്ക് ഉച്ചവരെ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്

    To advertise here,contact us
  • May 07, 2025 05:27 AM

    നിരീക്ഷിച്ച് അമേരിക്ക

    ഇന്ത്യ-പാകിസ്താൻ സാഹചര്യം കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ. സമാധാനപരമായി ഇതവസാനിക്കണമെന്ന് പ്രതീക്ഷിക്കുന്നതായും മാർക്കോ റൂബിയോ പറഞ്ഞു. ഇരു രാജ്യങ്ങളുമായും ബന്ധപ്പെടുന്നുണ്ടെന്ന് അമേരിക്ക അറിയിച്ചു.

    To advertise here,contact us
  • May 07, 2025 05:22 AM

    ഭീകരരുടെ കൺട്രോൾ റൂം തകർത്തു. 88 എന്ന് കോഡുള്ള കൺട്രോൾ റൂമാണ് തകർത്തത്.

    To advertise here,contact us
  • May 07, 2025 05:16 AM

    പൂഞ്ചിൽ ഷെല്ലാക്രമണത്തിൽ വീടുകൾ തകർന്നു

    To advertise here,contact us
  • May 07, 2025 05:03 AM

    അർധരാത്രി 12.27നാണ് മിസൈൽ ആക്രമണം നടന്നത്. ആക്രമണത്തിന് ഡ്രോണുകളും ഉപയോഗിച്ചു. ആക്രമിച്ച ഒമ്പത് കേന്ദ്രങ്ങളിൽ 4 എണ്ണം പാകിസ്താനിലും അഞ്ച് എണ്ണം പാക് അധീന കശ്മീരിലും.

    To advertise here,contact us
  • May 07, 2025 04:53 AM

    5 വിമാനത്താവളങ്ങൾ അടച്ചു

    ശ്രീനഗർ, അമൃത്സർ, ജമ്മു, ലേ, ധരംശാല എന്നീ വിമാനത്താവളങ്ങൾ അടച്ചു

    To advertise here,contact us
  • May 07, 2025 04:45 AM

    ഓപ്പറേഷൻ സിന്ദൂരിൻ്റെ ഭാഗമായി കൊല്ലപ്പെട്ടവരിൽ കൊടുംഭീകരരും. കൊല്ലപ്പെട്ടവരിൽ ലഷ്കർ കമാൻഡറുമുണ്ടെന്നാണ് സൂചന. മസൂദ് അസറിന്റെ പ്രധാന താവളവും സൈന്യം തകർത്തു

    To advertise here,contact us
  • May 07, 2025 04:37 AM

    ഒമ്പത് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചു

    1,2- മുസഫറാബാദ്

    3- ബഹാവല്‍പുര്‍
    4- കോട്ട്ലി

    5- ഛാക് അമ്രു

    6- ഗുല്‍പുര്‍

    7- ബിംബർ

    8- മുരിഡ്കെ

    9- സിയാല്‍കോട്ട്

    ഒമ്പത് ആക്രണങ്ങളും വിജയകരം

    To advertise here,contact us
  • May 07, 2025 04:31 AM

    ആക്രമണം തല്‍സമയം നിരീക്ഷിച്ച് പ്രധാനമന്ത്രി

    സൈന്യത്തിൻ്റെ ആക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദി തൽസമയം നിരീക്ഷിച്ചു. സ്കാൽപ് മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണം വിജയകരം. യുകെ-ഫ്രാൻസ് നിർമിത മിസൈലുകളാണ് സ്കാൽപ് മിസൈലുകൾ.

    To advertise here,contact us
  • May 07, 2025 04:26 AM

    സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് പാകിസ്താൻ ഉപ പ്രധാനമന്ത്രി. സ്ത്രീകളും കുട്ടികളുടെയും ജീവൻ നഷ്ടമായെന്നും പാകിസ്താൻ.

    To advertise here,contact us
  • May 07, 2025 04:24 AM

    സൈന്യം ലക്ഷ്യമിട്ടത് കൊടുംഭീകരരെ. ക്രൂയിസ് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തി

    To advertise here,contact us
  • May 07, 2025 04:06 AM

    പ്രതികരിച്ച് പാകിസ്താന്‍

    ഇന്ത്യയുടെ നീക്കം 'യുഎൻ ചാർട്ടറിന്‍റെ നഗ്നമായ ലംഘനമെന്ന് പാകിസ്താന്‍. രക്തസാക്ഷികളുടെ രക്തത്തിന് കണക്ക് പറയിപ്പിക്കുമെന്ന് പാകിസ്താൻ മന്ത്രി തരാർ പറഞ്ഞു.

    To advertise here,contact us
  • May 07, 2025 04:06 AM

    മസൂദ് അസർ നേതൃത്വം നൽകുന്ന പരിശീലന കേന്ദ്രം തകർത്തു

    To advertise here,contact us
  • May 07, 2025 04:04 AM

    മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനവും ഇന്ത്യൻ സൈന്യം തകർത്തു. കശ്മീരിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രികൾക്ക് അടിയന്തര സാഹചര്യം നേരിടാനും നിർദേശമുണ്ട്. തിരിച്ചടിക്ക്‌ പിന്നാലെ വ്യോമ സേനയുടെ സൈനികാഭ്യാസവും തുടങ്ങി

    To advertise here,contact us
  • May 07, 2025 04:01 AM

    ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ


    ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ലോകത്തിന് താങ്ങാനാവില്ലെന്ന് യു എന്‍ വക്താവ്. ഇരു രാജ്യങ്ങളും പരമാവധി സൈനിക സംയമനം പാലിക്കണമെന്നും യു എന്‍ ആവശ്യപ്പെട്ടു. അമേരിക്ക, ലണ്ടൻ, സൗദി അറേബ്യ, യുഎഇ, റഷ്യ തുടങ്ങിയ രാജ്യങ്ങളോടൊക്കെ ഇന്ത്യ കാര്യങ്ങൾ വിശദീകരിച്ചു. അതേസമയം ശ്രീനഗർ വിമാനത്താവളം അടച്ചു. ശ്രീനഗർ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി.

    To advertise here,contact us
  • May 07, 2025 03:58 AM

    മസൂദ് അസറിന്റെ കേന്ദം ആക്രമിച്ചു, 30 ഭീകരർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

    ഭീകരരുടെ കേന്ദ്രങ്ങൾ കൃത്യമായി കണ്ടെത്തിയാണ് സൈന്യം സംയുക്ത ആക്രമണം നടത്തിയത്. ജയ്ഷെ മുഹമ്മദ് സ്വാധീനമേഖലയിൽ ആദ്യ ആക്രമണം. മസൂദ് അസറിന്റെ കേന്ദവും ആക്രമിച്ചു. ആക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 55 ൽ അധികം പേർക്ക് പരിക്കേറ്റു. മുസാഫറാഫാദിലെ ഭീകരകേന്ദ്രം നിലംപരിശാക്കി.

    To advertise here,contact us
  • May 07, 2025 03:53 AM

    സംയുക്ത ഓപ്പറേഷൻ

    ഓപ്പറേഷൻ സിന്തൂർ കര-വ്യോമ സേനകളുടെ സംയുക്ത ഓപ്പറേഷൻ. ആക്രമണത്തിന് മുമ്പ് പുലർച്ചെ ഒന്നര മുതൽ സൈന്യം വ്യോഭ്യാസം നടത്തി. ജയ് സാൽമീറിൽ ഉൾപ്പെടെ വ്യോമാഭ്യാസം നടത്തി. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ഓപ്പറേഷൻ.

    To advertise here,contact us
  • May 07, 2025 03:51 AM

    വെല്ലുവിളിച്ച് പാകിസ്താൻ സൈന്യം


    ഓപ്പറേഷൻ സിന്തൂറിന് തിരിച്ചടി ഉണ്ടാകുമെന്ന് പാക് സൈനിക വക്താവ്. താത്കാലിക സന്തോഷത്തിന് ശാശ്വത പരിഹാരമുണ്ടാകും. ഇന്ത്യയുടേത് താൽക്കാലിക ആനന്ദമാണെന്നും തക്ക സമയത്ത് മറുപടി നൽകുമെന്നും പാക് സൈനിക വക്താവ്.

    To advertise here,contact us
  • May 07, 2025 03:50 AM

    ഉറങ്ങാതെ രാജ്യം, അതീവ ജാഗ്രത

    രാജ്യം അതീവ ജാഗ്രതയിൽ. ജമ്മു, ശ്രീനഗർ, അമൃത്സർ, ലേ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളില്‍ നിയന്ത്രണമേർപ്പെടുത്തി.

    തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ വർധിപ്പിച്ചു.

    To advertise here,contact us
  • May 07, 2025 03:46 AM

    സൈന്യം മാധ്യമങ്ങളെ കാണും

    ഓപ്പറേഷൻ സിന്തൂറുമായി ബന്ധപ്പെട്ട് സൈന്യത്തിന്റെ വാർത്താ സമ്മേളനം നാളെ 10 മണിക്ക് നടക്കും. 11 മണിക്ക് മന്ത്രിസഭാ സുരക്ഷാസമിതിയോഗവും നടക്കും. നിലവിൽ ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സ്ഥിതിഗതികൾ വിലയിരുത്തി.

    ജമ്മു, ശ്രീനഗർ, അമൃത്സർ, ലേ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളില്‍ നിയന്ത്രണം

    തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ വർധിപ്പിച്ചു

    പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം

    To advertise here,contact us
  • May 07, 2025 03:44 AM

    പാകിസ്താൻ ആക്രമണത്തിൽ ഒരു മരണം

    ഇന്ത്യ നൽകിയ തിരിച്ചടിയിൽ പ്രതികരിച്ച് പാകിസ്താൻ. കുപ്‌വാരയിൽ ഷെല്ലാക്രമണം. പൂഞ്ചിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപവും കനത്ത ഷെല്ലിങ്. തിരിച്ചടിച്ച് സുരക്ഷാ സേനയും.

    To advertise here,contact us
  • May 07, 2025 03:42 AM

    പ്രതികരിച്ച് ലോക നേതാക്കൾ

    ഇന്ത്യയുടെ തിരിച്ചടിയിൽ പ്രതികരിച്ച് ലോക നേതാക്കൾ. അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്കോ റൂബിയോയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഫോണിൽ സംസാരിച്ചു. നിലവിലെ സാഹചര്യം അജിത് ഡോവൽ വിശദീകരിച്ചു. സംഭവവികാസങ്ങൾ തങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അമേരിക്ക അറിയിച്ചു.

    To advertise here,contact us
  • May 07, 2025 03:38 AM

    പാകിസ്താനിൽ 12 ഭീകരർ കൊല്ലപ്പെടുകയും 55 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സർക്കാർ ഉന്നത വൃത്തങ്ങൾ അറിയിച്ചു. നാളെ രാവിലെ പത്ത് മണിക്ക് സുരക്ഷ സമിതി യോഗം വിളിച്ച് പാക് പ്രധാനമന്ത്രി

    To advertise here,contact us
  • May 07, 2025 03:34 AM

    ആക്രമണം സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. അഞ്ചിടങ്ങളിൽ ആക്രമണം സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി. തിരിച്ചടി ഉണ്ടാകുമെന്ന് വെല്ലുവിളി. ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കി ഇന്ത്യ. വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി ഫോണിൽ സംസാരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ

    To advertise here,contact us
dot image
To advertise here,contact us
dot image