
ചെന്നൈ: തമിഴ് സൂപ്പർതാരം അജിത് കുമാർ ആശുപത്രിയിലെന്ന് റിപ്പോർട്ട്. കാലിനേറ്റ പരിക്കിനെ തുടർന്നാണ് അജിത് ചികിത്സ തേടിയതെന്നാണ് വിവരം. ഉദരാസ്വാസ്ഥ്യമാണ് ആശുപത്രിയിൽ ചികിത്സ തേടാൻ കാരണമെന്നും ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.രാഷ്ട്രപതിയിൽ നിന്ന് പദ്മഭൂഷൻ ഏറ്റുവാങ്ങിയ ശേഷമാണ് താരം ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടിയത്.
ചികിത്സ കഴിഞ്ഞ് അജിത് ഇന്ന് രാത്രിയോ നാളെയോ ആശുപത്രി വിടുമെന്നും റിപ്പോർട്ടുകളുണ്ട്. വാർത്തയ്ക്ക് പിന്നാലെ കടുത്ത ആശങ്കയിലാണ് ആരാധകർ. മെഡിക്കൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ചില ആരാധകർ രംഗത്തെത്തിയതായി റിപ്പോർട്ടുകളുണ്ട്.
Content Highlights- Fans express concern over actor Ajith's health after receiving Padma Bhushan and being rushed to Apollo Hospital