ആത്മവിശ്വാസം വാനോളം, ബിജെപി-കോൺഗ്രസ് ഓഫീസുകളിൽ ആഘോഷങ്ങൾ തുടങ്ങി; പൂരിയും ലഡുവും ഒരുക്കി പ്രവർത്തകർ

ഇരു വിഭാഗങ്ങളും വിജയം ഉറപ്പിച്ചുകൊണ്ട് മധുര പലഹാരങ്ങളും ഭക്ഷണവും ഒരുക്കിയിരിക്കുകയാണ്

dot image

ഡൽഹി: രാജ്യത്തെ 542 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് ഏഴുഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. എന്നാൽ ഫലപ്രഖ്യാപനത്തിന് മുൻപ് തന്നെ കോൺഗ്രസും ബിജെപിയും പാർട്ടി ആസ്ഥാനങ്ങളിൽ ആഘോഷങ്ങൾക്ക് തയാറായിക്കഴിഞ്ഞു. ഇരു വിഭാഗങ്ങളും വിജയം ഉറപ്പിച്ചുകൊണ്ട് മധുര പലഹാരങ്ങളും ഭക്ഷണവും ഒരുക്കിയിരിക്കുകയാണ്.

വിജയം സുനിശ്ചിതം എന്നുറപ്പിച്ചുകൊണ്ട് ഡൽഹിയിലെ ബിജെപി ഓഫീസിൽ വലിയ അളവിൽ പൂരിയും ലഡുവും തയ്യാറാക്കികൊണ്ടിരിക്കുകയാണ്. എന്നാൽ ഛോലെ ബട്ടൂരെ ഒരുക്കിക്കൊണ്ട് കോൺഗ്രസ് ആസ്ഥാനവും ഉത്സവ അന്തരീക്ഷത്തിനേ് സാക്ഷ്യം വഹിക്കുകയാണ്.

LIVE BLOG: ഇവിഎം വോട്ടുകള് എണ്ണി തുടങ്ങി, ആദ്യ ഫലസൂചനകള് യുഡിഎഫിനൊപ്പം, വിവരങ്ങള് തത്സമയം

അതേസമയം, രാജ്യത്ത് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യത്തെ അരമണിക്കൂറിനുള്ളിൽ തന്നെ തപാൽ വോട്ടുകളുടെ ഫലം പുറത്തുവരും. അതിനുശേഷമാകും വോട്ടിങ് യന്ത്രത്തിലേക്ക് കടക്കുക. ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ എൻഡിഎയ്ക്കാണ് മുൻതൂക്കം. രാവിലെ പതിനൊന്നോടെ ഫലപ്രഖ്യാപനത്തിന്റെ ആദ്യ ചിത്രം വ്യക്തമാകുമെന്നാണ് റിപ്പോർട്ട്.

LIVE BLOG: വോട്ടെണ്ണൽ തുടങ്ങി; എൻഡിഎക്ക് മുൻതൂക്കം; വെല്ലുവിളി ഉയർത്തി ഇൻഡ്യ മുന്നണി
dot image
To advertise here,contact us
dot image