നിശാ പാർട്ടികൾക്ക് പാമ്പിൻ വിഷം എത്തിച്ച് നൽകി; ബിഗ് ബോസ് ഒടിടി വിന്നർ പിടിയിൽ

കോടതിയിൽ ഹാജരാക്കിയ യാദവിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

dot image

ഡൽഹി: നിശാ പാർട്ടികളിൽ പാമ്പിൻ വിഷം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിൽ ബിഗ് ബോസ് ഒടിടി വിന്നർ പിടിയിൽ. നോയിഡ പൊലീസാണ് യൂട്യൂബർ കൂടിയായ എൽവിഷ് യാദവിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ യാദവിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യാദവിന് പുറമെ പാമ്പിൻ വിഷം സംഘടിപ്പിച്ചതിന് അഞ്ച് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഉന്മേഷം നൽകുന്നതിനെന്ന പേരിൽ പാർട്ടികളിൽ കഴിഞ്ഞ വർഷം പാമ്പിൻ വിഷം ഉപയോഗിച്ചതിനെതിരെയാണ് പൊലീസ് കേസെടുത്തത്.

2023 നവംബർ 3ന് നോയിഡയിലെ ഒരു പാർട്ടിക്കിടെ പൊലീസ് നടത്തിയ റെയ്ഡിൽ നാല് പാമ്പുപിടുത്തക്കാരുൾപ്പെടെ അഞ്ച് പേരെ പിടികൂടിയിരുന്നു. ഇവിടെ നിന്ന് ഒമ്പത് പാമ്പുകളെയാണ് കണ്ടെടുത്ത് രക്ഷപ്പെടുത്തിയത്. ഒപ്പം പാമ്പിൻ വിഷവും പിടികൂടിയിരുന്നു. യാദവ് നിയമവിരുദ്ധമായ രീതിയിൽ പാമ്പിനെ ഉപയോഗിച്ച് വീഡിയോകളെടുത്ത് യൂട്യൂബിൽ പബ്ലിഷ് ചെയ്തിരുന്നു.

ബിജെപി നേതാവ് മനേകാ ഗാന്ധിയുടെ കീഴിലുള്ള മൃഗസംരക്ഷണ സംഘം വ്യാജപേരിൽ യാദവിനെ ബന്ധപ്പെടുകയും പാമ്പിൻ വിഷം ആവശ്യപ്പെടുകയും ചെയ്തു. ഇവർ യാദവിൽ നിന്ന് ലഭിച്ച നമ്പറിൽ ബന്ധപ്പെടുകയും തുടർന്ന് കണ്ടെത്തുകയും ചെയ്തത് നാല് പാമ്പുപിടുത്തക്കാരെയാണ്. ഇവരുടെ കയ്യിൽ ഒമ്പത് പാമ്പുകളും വിഷവും ഉണ്ടായിരുന്നു. ഇതിൽ അഞ്ച് രാജവെമ്പാലയും 20 മില്ലി ലിറ്റർ വിഷവുമുണ്ടായിരുന്നു. ഉടൻ പൊലീസ് എത്തുകയും ഇവരെ പിടികൂടുകയും ചെയ്തു. വലിയ റാക്കറ്റിനെയാണ് ഇതുവഴി പിടികൂടാനായത്.

എന്നാൽ പൊലീസ് ചോദ്യം ചെയ്യലിൽ യാദവ് ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. അടിസ്ഥാന രഹിതമാണെന്നും ഒരു ശതമാനം പോലും സത്യമില്ലെന്നുമാണ് കേസിൽ ഇയാളുടെ പ്രതികരണം. പാർട്ടി നടക്കുമ്പോൾ അവിടെ യാദവ് ഉണ്ടായിരുന്നില്ലെന്നും അതിനാൽ യാദവിന്റെ ബന്ധം അന്വേഷിക്കുകയാണെന്നുമാണ് പൊലീസ് ആദ്യം അറിയിച്ചത്. എന്നാൽ യാദവിനെ അറസ്റ്റ് ചെയ്യണമെന്ന് മനേകാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us