മൂന്നുവയസ്സുകാരിയെ കൊന്ന് പ്ലാസ്റ്റിക് കവറിലാക്കി; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിൽ

ഹരിയാനയിലെ ഫരീദാബാദിൽ ആണ് സംഭവം. പ്രതി ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു

dot image

ഹരിയാന: മൂന്നുവയസ്സുകാരിയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കിയ പ്രതി വീടിന്റെ മേൽക്കൂരയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. ഹരിയാനയിലെ ഫരീദാബാദിൽ ആണ് സംഭവം. ജിതേന്ദർ എന്നയാളാണ് പിടിയിലായത്. പ്രതി ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.

ചികിത്സയ്ക്ക് ശേഷം ജിതേന്ദറിനെ ചോദ്യം ചെയ്യും. ചൊവ്വാഴ്ച മുതൽ കുട്ടിയെ കാണാതായിരുന്നു. കുടുംബം നടത്തിയ തിരച്ചിലിനിടെ പ്രതിയുടെ വീടിന് അടുത്തുള്ള വീട്ടിലെ കുളിമുറിയിൽ പ്ലാസ്റ്റിക് കവറിലാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പ്രതി കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ പോക്സോ നിയമപ്രകാരവും ഐപിസി വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്.

dot image
To advertise here,contact us
dot image