'നഴ്സുമാരെ മോചിപ്പിക്കാന് ശ്രമം തുടരുന്നു'; കേന്ദ്രസര്ക്കാര് ഇടപെട്ടുവെന്ന് വി മുരളീധരന്

കുവൈറ്റ് അധികാരികളുമായി ബന്ധപ്പെട്ട് നടപടികള് ആരംഭിച്ചിട്ടുണ്ടെന്നും എല്ലാ സഹായങ്ങളും ചെയ്യാന് എംബസിക്ക് നിര്ദേശം നല്കിയതായും വി മുരളീധരന്

'നഴ്സുമാരെ മോചിപ്പിക്കാന് ശ്രമം തുടരുന്നു'; കേന്ദ്രസര്ക്കാര് ഇടപെട്ടുവെന്ന് വി മുരളീധരന്
dot image

ന്യൂഡല്ഹി: കുവൈറ്റില് അറസ്റ്റിലായ നഴ്സുമാരെ മോചിപ്പിക്കാന് ശ്രമം തുടരുന്നുവെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്. വിഷയത്തില് കേന്ദ്രസര്ക്കാര് ഇടപെട്ടു. ഇന്ത്യന് എംബസി കുവൈറ്റ് അധികാരികളുമായി ബന്ധപ്പെട്ട് നടപടികള് ആരംഭിച്ചിട്ടുണ്ടെന്നും എല്ലാ സഹായങ്ങളും ചെയ്യാന് എംബസിക്ക് നിര്ദേശം നല്കിയതായും അദ്ദേഹം അറിയിച്ചു.

ബാന്ദ്ര ക്ലിനിക്കിന് ആശുപത്രി നടത്താന് അനുമതിയിയുണ്ടായിരുന്നില്ല. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെയാണ് ആശുപത്രി പ്രവര്ത്തിച്ചിരുന്നത്. അതേതുടര്ന്നാണ് നഴ്സുമാര് ഉള്പ്പടെയുള്ള സംഘത്തെ തടവുകേന്ദ്രത്തിലേക്ക് മാറ്റിയത്. 60 നഴ്സുമാരില് 34 ഇന്ത്യക്കാരാണുള്ളത്. ഇതില് 19 പേര് മലയാളികളാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുഞ്ഞുങ്ങളെ പരിചരിക്കാന് ഉള്പ്പടെയുള്ള സൗകര്യമൊരുക്കിയതായും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച്, അപേക്ഷ ഇതുവരെ മന്ത്രിതലത്തില് അനുമതിക്കായി എത്തിയിട്ടില്ലെന്നായിരുന്നു വി മുരളീധരന്റെ പ്രതികരണം. ഉദ്യോഗസ്ഥ തലത്തില് പരിശോധിച്ച ശേഷമാണ് മന്ത്രിക്ക് മുന്നിലെത്തുക. അപേക്ഷയുടെ വിവരം തനിക്ക് അറിയില്ലെന്നും വി മുരളീധരന് കൂട്ടിച്ചേര്ത്തു.

19 മലയാളി നഴ്സുമാരടക്കം മുപ്പത് ഇന്ത്യക്കാർ കുവൈറ്റിൽ അറസ്റ്റിൽ; ജയിലിൽ കൈക്കുഞ്ഞുങ്ങളുളള അമ്മമാരും

dot image
To advertise here,contact us
dot image