

കണ്ണൂര്‍: റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെ ഗത്യന്തരമില്ലാതെ സര്‍ക്കാരിന് രാജി നല്‍കി ജെയിന്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ടോം ജോസഫ്. നൈപുണ്യ വികസന വകുപ്പിന് കീഴിലെ കെഎസി ഡയറക്ടര്‍ പദവിയില്‍ നിന്നാണ് ടോം ജോസഫ് രാജി വെച്ചത്. രാജി വെക്കാമെന്ന് ടോം ജോസഫ് സര്‍ക്കാരിനെ അറിയിക്കുകയും ശനിയാഴ്ച രാജി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ രാജി സ്വീകരിച്ചിട്ടില്ല എന്നാണ് മന്ത്രി ഷിബുബേബി ജോണ്‍ പറയുന്നത്.
അതേസമയം ജെയിന്‍ യൂണിവേഴ്‌സിറ്റി ഡയറക്ടറുടെ ക്രിമിനല്‍ പശ്ചാത്തലം ശരിവെക്കുകയാണ് മന്ത്രി ഷിബു ബേബി ജോണ്‍. ടോം ജോസഫിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് എഡിജിപിയും സര്‍ക്കാരിനെ അറിയിച്ചിരുന്നു. തന്റെ മകനും ടോമും ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആരുടെയെങ്കിലും ഭീഷണിക്ക് വഴങ്ങി രാജി സ്വീകരിക്കില്ലെന്നാണ് ഷിബു ബേബി ജോണ്‍ പറയുന്നത്. ചാനല്‍ വാര്‍ത്തക്ക് പിന്നാലെയാണ് രാജി എന്ന പ്രതീതി ഒഴിവാക്കുകയാണ് മന്ത്രിയുടെ ശ്രമം.
ടോം ജോസഫിനെതിരെ കേസുള്ള കാര്യം തനിക്ക് അറിയില്ലെന്നായിരുന്നു മന്ത്രി നേരത്തെ പ്രതികരിച്ചത്. വലിയ റെമ്യൂണറേഷനുള്ള പദവി അല്ല അതെന്നും വെറും അഡൈ്വസറി കമ്മിറ്റി ആണെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. റിപ്പോര്‍ട്ടര്‍ ടിവി നല്‍കിയ ഒരു അവാര്‍ഡിന്റെ വാര്‍ത്ത കണ്ടപ്പോഴാണ് ടോം ജോസഫ് നല്ല ആളാണെന്ന് മനസിലായതെന്ന് മന്ത്രി പറഞ്ഞിരുന്നു. ഒരു സര്‍ക്കാര്‍ പരിപാടിയില്‍ സ്‌പോണ്‍സര്‍ ആിരുന്ന റിപ്പോര്‍ട്ടര്‍ ടിവി സഹ സ്‌പോണ്‍സര്‍ ആയിരുന്ന ജെയിന്‍ യൂണിവേഴ്‌സിറ്റിക്ക് മെമന്റോ നല്‍കിയതിനെ ദുര്‍വ്യാഖ്യാനം ചെയ്തായിരുന്നു പ്രതിരോധം തീര്‍ക്കാമുള്ള അദ്ദേഹത്തിന്റെ ശ്രമം.
പിന്നാലെ എഡിജിപി വിജയന് അന്വേഷണത്തിന് ഷിബു ബേബി ജോണ്‍ തന്നെ നിര്‍ദ്ദേശം നല്‍കി. ഇതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കേസിന്റെ പശ്ചാത്തലങ്ങളൊക്കെ എഡിജിപി തന്നെ തന്നോട് പറഞ്ഞു എന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിന് ശേഷം ഇയാളില്‍ നിന്ന് സര്‍ക്കാര്‍ രാജി എഴുതി വാങ്ങിയിരുന്നു എന്നാണ് റിപ്പോർട്ട്. ഇത് മന്ത്രി അന്വേഷണം നടത്തിയതിന് പിന്നാലെ ഉള്ള നടപടി ആണെന്നും വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ അല്ലെന്നും വരുത്തിത്തീര്‍ക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.
Content Highlights: KAC Director Tom Joseph has submitted his resignation from the post under the Skill Development Department following a Reporter news report. Joseph had informed the government that he was willing to step down and submitted his resignation on Saturday. However, Minister Shibu Baby John said the resignation has not yet been accepted by the government.