ബി അശോകിനും എന്‍ പ്രശാന്തിനും അധിക ചുമതലകള്‍; ഉത്തരവിറക്കി സര്‍ക്കാര്‍

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയായിരുന്നു ബി അശോകിന്റെയും എന്‍ പ്രശാന്തിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസിലേക്ക് തിരിച്ചെടുത്തത്

ബി അശോകിനും എന്‍ പ്രശാന്തിനും അധിക ചുമതലകള്‍; ഉത്തരവിറക്കി സര്‍ക്കാര്‍
dot image

തിരുവനന്തപുരം: ബി അശോകിനും എന്‍ പ്രശാന്തിനും കൂടുതല്‍ ചുമതലകള്‍ നല്‍കി സര്‍ക്കാര്‍. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ബി അശോകിന് പൊതു ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതലയാണ് അധികമായി നല്‍കിയത്. ഭരണപരിഷ്‌കരണ വകുപ്പിന്റെയും അധിക ചുമതല നല്‍കിയിട്ടുണ്ട്. കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറി എന്‍ പ്രശാന്തിന് നികുതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ കൂടി ചുമതലയാണ് നല്‍കിയിരിക്കുന്നത്.

ധനവകുപ്പ്(റിസോഴ്‌സ്) സെക്രട്ടറി പാട്ടില്‍ അജിത് ഭാഗവത് റാവു കിഫ്ബി സിഇഒയുടെ അധികചുമതല വഹിക്കും. ആരോഗ്യവകുപ്പ് ഡയറക്ടറായി ഡോ വി മീനാക്ഷിയെയും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയായിരുന്നു ബി അശോകിന്റെയും എന്‍ പ്രശാന്തിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസിലേക്ക് തിരിച്ചെടുത്തത്. എന്‍ പ്രശാന്ത് രണ്ട് വര്‍ഷത്തോളവും ബി അശോക് ഒന്നര മാസത്തോളവും സസ്‌പെന്‍ഷനിലായിരുന്നു. സര്‍ക്കാര്‍ നടപടികളെയും ചീഫ് സെക്രട്ടറിയെയും വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു പ്രശാന്തിനെതിരായ അച്ചടക്ക നടപടി. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് സമൂഹമാധ്യമങ്ങളില്‍ ഇടപെട്ടുവെന്നും പ്രതികരിച്ചുവെന്നും കാട്ടിയായിരുന്നു ആശോകിനെതിരായ നടപടി.

Content Highlights: The Kerala government has assigned additional responsibilities to B Ashok and N Prashanth as part of its latest administrative decision.

dot image
To advertise here,contact us
dot image