

കോട്ടയം: ഏറ്റുമാനൂരില്‍ സ്വകാര്യ എഞ്ചിനിയറിംഗ് കോളേജിലും സഹപാഠികളുടെയും അധ്യാപകരുടെയും മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ വിദ്യാര്‍ത്ഥി ഫോണില്‍ സൂക്ഷിച്ചതായി പരാതി. കേസില്‍ ചങ്ങനാശേരി സ്വദേശിയായ പ്രതിയെ കുടുക്കിയത് പ്രൊജക്റ്റ് വര്‍ക്കെന്നാണ് വിവരം. പ്രോജക്റ്റ് പ്രവര്‍ത്തനത്തിനിടെ സഹപാഠിയായ വിദ്യാര്‍ത്ഥിനിക്ക് ഇയാള്‍ ഫോണ്‍ കൈവശം ലഭിക്കുകയായിരുന്നു. ഇത് പരിശോധിച്ചതില്‍ നിന്നാണ് തന്റേതുള്‍പ്പടെയുള്ള പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പെണ്‍കുട്ടി ഇയാളുടെ ഫോണില്‍ നിന്ന് കണ്ടെത്തുന്നത്. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥിനി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ക്യാമ്പസിലെ ഏഴ് വിദ്യാര്‍ത്ഥിനികളുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയില്‍ നിരവധി പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത നഗ്ന ദൃശ്യങ്ങള്‍ പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇയാളുടെ ഫോണിലും ലാപ്‌ടോപ്പിലും ആദ്യം തുറക്കുന്ന ഫോള്‍ഡറില്‍ പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇതിലെ രഹസ്യ ഫോള്‍ഡറിലാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രതി സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഈ ചിത്രങ്ങള്‍ പ്രതി മറ്റാര്‍ക്കും അയച്ചകൊടുത്തോ എന്നതിന് തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്.
Content Highlights: A fellow student reportedly came across altered images on phone while working together on a college project at Kottayam College. The student allegedly found images of female students, including herself, on the device and informed the police, leading to further action in the case.