പോളിടെക്‌നിക്, ഐടിഐ യോഗ്യതയുള്ളവർക്ക് ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ല; ഉത്തരവ് പുറത്തിറക്കി

ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവര്‍ക്ക് പ്ലസ് ടൂ യോഗ്യതയില്ലെങ്കിലും ഡിഗ്രിക്ക് പ്രവേശനം നേടാമെന്ന് ഉത്തരവില്‍ പറയുന്നു

പോളിടെക്‌നിക്, ഐടിഐ യോഗ്യതയുള്ളവർക്ക്  ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ല; ഉത്തരവ് പുറത്തിറക്കി
dot image

തിരുവനന്തപുരം: പോളിടെക്‌നിക്, ഐടിഐ യോഗ്യതയുള്ളവർക്ക് ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ലെന്ന ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. പോളിടെക്‌നിക്, ഐടിഐ യോഗ്യതയുള്ളവര്‍ക്ക് ഡിഗ്രിക്ക് പ്രവേശനം നേടാമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ഐടിഐ പാസായവര്‍ക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വര്‍ഷത്തിലേക്ക് പ്രവേശനം ലഭിക്കും. മൂന്ന് വര്‍ഷ പോളിടെക്‌നിക് ഡിപ്ലോമ നേടിയവര്‍ക്ക് രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രിയും ലഭിക്കും.

എന്‍സിആര്‍എഫ് അടിസ്ഥാനമാക്കിയുള്ള ഈ ഉത്തരവ് 2027-28 അധ്യയന വര്‍ഷം മുതലായിരിക്കും പ്രാബല്യത്തില്‍ വരിക. അക്കാദമിക് പുരോഗതിക്കും അവസരങ്ങള്‍ ഒരുക്കുന്നതിനുമാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

എല്ലാ സര്‍വകലാശാലകളിലും ഉത്തരവ് നടപ്പാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ പ്രത്യേക സമിതി ശുപാര്‍ശ പ്രകാരമാണ് നടപടി.


Content Highlights:Students with Polytechnic diploma or ITI qualifications can now secure undergraduate degree admission without requiring a Plus Two certificate, following the latest government order

dot image
To advertise here,contact us
dot image