

കൊച്ചി: മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് പ്രവാസി മലയാളി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. തിരുവനന്തപുരം വന്ദേഭാരത് യാത്രക്കിടെ പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനെ നേരില്‍ കണ്ടുമുട്ടാനും സൗഹൃദ സംഭാഷണം നടത്താനും കഴിഞ്ഞുവെന്ന് പറഞ്ഞാണ് പ്രവാസിയായ ആദില്‍ സാദിഖിന്റെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. മകനൊപ്പമാണ് ആദില്‍ യാത്ര ചെയ്തത്. ആരാണിതെന്ന പി കെ കുഞ്ഞാലിക്കുട്ടിയെക്കുറിച്ചുള്ള മകന്റെ ചോദ്യത്തിന് ആദില്‍ നല്‍കിയത് 'ദുബായിലെ ഷെയ്ഖ് മുഹമ്മദ് പോലെ കേരളത്തിന്റെയും ഒരു ഷെയ്ഖ് മുഹമ്മദ് തന്നെയാണ്'' എന്ന മറുപടിയാണ്.
ഇരുപത്തിരണ്ട് സീറ്റിന്റെ തിളക്കമാര്‍ന്ന മിന്നുന്ന വിജയവുമായാണ് പുതിയ മന്ത്രിസഭയിലെ ഏറ്റവും ശക്തനായ രണ്ടാമനായി മന്ത്രിയായി അധികാരമേല്‍ക്കാന്‍ പോവുന്നത്. പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് കേരള രാഷ്ട്രീയത്തിലെ അനുഭവസമ്പത്തിന്റെ വലിയ അധ്യായമാണ്. എ കെ ആന്റണി മന്ത്രിസഭയിലും, ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും, കെ കരുണാകരന്‍ മന്ത്രിസഭയിലും സുപ്രധാന റോള്‍ വഹിച്ച നേതാവായ അദ്ദേഹത്തിന് വരാനിരിക്കുന്ന യുഡിഎഫ് ഭരണകാലത്തും നിര്‍ണായക സാന്നിധ്യമായി മലബാറിന്റെ, കേരളത്തിന്റെ വികസന പ്രതീക്ഷക്കൊത്തുയരാന്‍ അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് ആദില്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ആദിലിന്റെ ഫേസ്ബുക്ക് കുറിപ്പ്
തിരുവനന്തപുരം വന്ദേ ഭാരത് യാത്രക്കിടെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി സാഹിബിനെ നേരില്‍ കണ്ടുമുട്ടാനും സൗഹൃദ സംഭാഷണം നടത്താനും കഴിഞ്ഞു
എഐസിസി നിരീക്ഷകരുടെ അഭിപ്രായ ശേഖരണവും മുഖ്യമന്ത്രി ചര്‍ച്ചകളുമായി ബന്ധപ്പെട്ട തിരുവന്തപുരത്തേക്കുള്ള യാത്രയിലാണ് പതിവ് സ്‌നേഹത്തോടെയും പുഞ്ചിരിയോടെയും അദ്ദേഹം സമയം പങ്കുവെച്ചു.
സംസാരത്തിനിടെ മകന്‍ ഐദ് ആദില്‍ എന്നോട് ചോദിച്ചു 'അബ്ബാ… ഇതാരാണ്?''
ഞാന്‍ പറഞ്ഞു 'ദുബായിലെ ഷെയ്ഖ് മുഹമ്മദ് പോലെ കേരളത്തിന്റെയും ഒരു ഷെയ്ഖ് മുഹമ്മദ് തന്നെയാണ്.''
ഇരുപത്തി രണ്ട് സീറ്റിന്റെ തിളക്കമാര്‍ന്ന മിന്നുന്ന വിജയവുമായാണ് പുതിയ മന്ത്രിസഭയിലെ ഏറ്റവും ശശക്തനായ രണ്ടാമനായി മന്ത്രിയായി അധികാരമേല്‍ക്കാന്‍ പോവുന്നത് .
പികെ കുഞ്ഞാലിക്കുട്ടി സാഹിബ് കേരള രാഷ്ട്രീയത്തിലെ അനുഭവസമ്പത്തിന്റെ വലിയ അധ്യായമാണ്. എ കെ ആന്റണി മന്ത്രിസഭയിലും, ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും, കെ കരുണാകരന്‍ മന്ത്രിസഭയിലും സുപ്രധാന റോള്‍ വഹിച്ച നേതാവായ അദ്ദേഹം, വരാനിരിക്കുന്ന യുഡിഎഫ് ഭരണകാലത്തും നിര്‍ണായക സാന്നിധ്യമായി മലബാറിന്റെ കേരളത്തിന്റെ വികസന പ്രതീക്ഷക്കൊത്തുയരാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ
Content Highlights: fb post shared by an expatriate Malayali about P K Kunhalikutty viral