'ജി സുധാകരന്റെ മുഖം ജനം തിരിച്ചറിയണം, എല്ലാ കാലവും മുഖംമൂടി വെച്ച് ജീവിക്കാനാവില്ല'- എച്ച് സലാം

ജി സുധാകരന്റെ യഥാര്‍ത്ഥ മുഖം തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാക്കുമെന്നും എച്ച് സലാം പറഞ്ഞു

'ജി സുധാകരന്റെ മുഖം ജനം തിരിച്ചറിയണം, എല്ലാ കാലവും മുഖംമൂടി വെച്ച് ജീവിക്കാനാവില്ല'- എച്ച് സലാം
dot image

ആലപ്പുഴ: തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജി സുധാകരനെതിരെ പ്രതികരിക്കുമെന്ന് സിപിഐഎം നേതാവ് എച്ച് സലാം. ജി സുധാകരന്റെ യഥാര്‍ത്ഥ മുഖം നാട്ടിലെ ജനങ്ങള്‍ തിരിച്ചറിയണമെന്നും തങ്ങളുടെ മുന്നില്‍ എല്ലാ കാലവും മുഖംമൂടി വെച്ച് ജീവിക്കാനാവില്ല എന്നും എച്ച് സലാം പറഞ്ഞു. പുറക്കാട് പഞ്ചായത്ത് ഒഴികെ എല്ലായിടത്തും എല്‍ഡിഎഫ് ലീഡ് ചെയ്യും എന്നാണ് കണക്കെന്നും ബിജെപിയുടെ വോട്ട് യുഡിഎഫിലേക്ക് പോയിട്ടുണ്ട്, അത് നേരത്തെയുളള ധാരണയുടെ ഭാഗമാണ്. എത്ര അളവിലേക്ക് പോയാലും വിജയത്തില്‍ ഒരു പ്രയാസം ഉണ്ടാകില്ലെന്നും എച്ച് സലാം പറഞ്ഞു.

തനിക്കെതിരെ വ്യക്തി അധിക്ഷേപം നടത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്കും ബിജെപി നേതാക്കള്‍ക്കുമെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അരുണ്‍ അനിരുദ്ധന്‍, ഗണേഷ്, ജയകൃഷ്ണ്‍ എന്നിവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും എന്നാണ് എച്ച് സലാം പറഞ്ഞത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പാര്‍ട്ടി പ്രവര്‍ത്തകരെയും തന്നെയും വ്യക്തിപരമായി അധിക്ഷേപിച്ചെന്നും തീവ്രവാദം ഉണ്ടെന്ന് പറഞ്ഞു പരത്തിയെന്നും സലാം പറഞ്ഞു.

'എനിക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് പറഞ്ഞു പരത്തി. തീവ്രവാദ ബന്ധം ഉളളവർ എന്റെ ബന്ധുക്കള്‍ ആണെന്ന് പറഞ്ഞു. ക്രിമിനല്‍ കേസിലെ പ്രതികള്‍ എന്റെ ബന്ധുക്കള്‍ ആണെന്ന് പ്രചരിപ്പിച്ചു. പൊലീസിലും കോടതി വഴിയും നിയമനടപടി സ്വീകരിക്കും'- എച്ച് സലാം കൂട്ടിച്ചേർത്തു.

Content Highlights: People should recognize G Sudhakaran's real face,He cant live with mask on all the time'- H Salam

dot image
To advertise here,contact us
dot image