മലപ്പുറം തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം.

മലപ്പുറം തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
dot image

മലപ്പുറം: തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന,(30) മകൻ അമൻ മാലിക് എന്നിവരാണ് മരിച്ചത്.

ഇരുവരുടെയും മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം. യുവതിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസിനു ലഭിച്ചു. യുവതിയുടെ ഉമ്മ നാല് മാസം മുമ്പാണ് മരിച്ചത്. ഇതിൽ കടുത്ത മനോവിഷമത്തിലായിരുന്നു യുവതിയെന്നു പൊലീസ് പറഞ്ഞു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Young Woman and One-and-a-Half-Year-Old Son Found Dead in a Well in Tirur

dot image
To advertise here,contact us
dot image