സാങ്കേതിക തകരാർ; ഇറാനിയൻ പടക്കപ്പൽ ഐറിസ് ലവൻ കൊച്ചിയിൽ നങ്കൂരമിട്ടു

കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാര്‍ക്ക് കൊച്ചിയിലെ നേവല്‍ ബേസില്‍ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്

സാങ്കേതിക തകരാർ; ഇറാനിയൻ പടക്കപ്പൽ ഐറിസ് ലവൻ കൊച്ചിയിൽ നങ്കൂരമിട്ടു
dot image

കൊച്ചി: ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു. ഐറിസ് ലവന്‍ എന്ന കപ്പലാണ് തകരാറുകളെ തുടര്‍ന്ന് കൊച്ചി തീരത്ത് നങ്കൂരമിട്ടത്. പല തീരങ്ങളിലായി നങ്കൂരമിടുന്ന ഇറാന്റെ മൂന്നാമത്തെ കപ്പലാണ് ഐറിസ് ലവന്‍. ഇറാന്റെ പടക്കപ്പല്‍ കൂടിയാണ് ഇത്. കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാര്‍ക്ക് കൊച്ചിയിലെ നേവല്‍ ബേസില്‍ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇറാന്റെ പടക്കപ്പലിന് ഇന്ത്യന്‍ തീരത്ത് നങ്കൂരമിടാന്‍ അനുമതി നല്‍കിയത് പ്രധാനപ്പെട്ട തീരുമാനമാണ്. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ നിലപാട് സ്വീകരിക്കാനെടുത്ത കാലതാമസത്തിന് പിന്നാലെയാണ് ഇപ്പോള്‍ ഇറാന്‍ കപ്പലിന് ഇന്ത്യയില്‍ അഭയം നല്‍കിയിരിക്കുന്നത്. വിശാഖപട്ടണത്തില്‍ നടക്കുന്ന നാവികാഭ്യാസത്തില്‍ പങ്കെടുത്ത കപ്പലാണ് ഐറിസ് ലവന്‍. കപ്പലിന് സാങ്കേതിക തകരാറുണ്ടെന്നും കൊച്ചി തീരത്ത് നങ്കൂരമിടാന്‍ അനുമതി നല്‍കണമെന്നും ഫെബ്രുവരി 28ന് തന്നെ അധികൃതര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. മാര്‍ച്ച് ഒന്നിന് കേന്ദ്ര സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കി. ഈ അനുമതിക്ക് പിന്നാലെയാണ് മാര്‍ച്ച് നാലിന് ഇറാനിയന്‍ പടക്കപ്പല്‍ ഇന്ത്യയില്‍ നങ്കൂരമിട്ടത്.

Content Highlight; Iranian ship anchored in Kochi. The ship Iris Loven anchored off the coast of Kochi after sustaining damage.

dot image
To advertise here,contact us
dot image