

കോഴിക്കോട്: സ്വർണമാണെന്നു കരുതി യാത്രക്കാരിയുടെ മാലപൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടിയ യുവാവിനെ കോഴിക്കോട് റെയിൽവെ പൊലീസ് പിടിക്കൂടി. ഉത്തർപ്രദേശ് ഷഹരൻപുർ സ്വദേശി ഷഹജാസ് മുഹമദ് (28) ആണ് അറസ്റ്റിലായത്. ട്രെയിനിൽ നിന്ന് ചാടി പരിക്കേറ്റ യുവാവ് അടുത്തുള്ള ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ തെങ്ങിൽനിന്ന് വീണതാണെന്നാണ് പറഞ്ഞത്.
കോയമ്പത്തൂർ ഇന്റർസിറ്റി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ വിടുന്ന സമയത്താണ് മാലപൊട്ടിച്ച് പ്രതി പുറത്തേക്കുചാടിയത്. പ്രതിക്ക് പരിക്കുപറ്റാൻ സാധ്യതയുണ്ട് എന്നു മനസ്സിലാക്കിയ റെയിൽവേ പോലീസും ആർപിഎഫും സമീപത്തെ ആശുപത്രിയിൽ പരിശോധനനടത്തിയപ്പോഴാണ് പിടിയിലായത്. പൊട്ടിച്ച മാല മുക്കുപണ്ടമായിരുന്നു. പ്രതിയുടെപേരിൽ സംസ്ഥാനത്ത് വിവിധസ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
Content Highlights: A youth who snatched a passenger’s gold chain, mistaking it for real gold, and jumped off the train in an attempt to escape, was caught by the Railway Police