പത്തുമിനിറ്റിൽ ഡോക്ടറെ കാണാനായി,സ്‌പെയിനിൽ മാസങ്ങളുടെ കാത്തിരിപ്പ്:കേരളത്തിലെ ആരോഗ്യമേഖലയെ പ്രശംസിച്ച് വ്‌ളോഗർ

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വെറോണിക്ക തന്റെ അനുഭവം പറഞ്ഞത്

പത്തുമിനിറ്റിൽ ഡോക്ടറെ കാണാനായി,സ്‌പെയിനിൽ മാസങ്ങളുടെ കാത്തിരിപ്പ്:കേരളത്തിലെ ആരോഗ്യമേഖലയെ പ്രശംസിച്ച് വ്‌ളോഗർ
dot image

ആലപ്പുഴ: കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ പ്രശംസിച്ച് സ്‌പെയിനില്‍ നിന്നുള്ള ട്രാവല്‍ വ്‌ളോഗര്‍. ആലപ്പുഴ ജില്ലാ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സഹിതം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് വെറോണിക്ക തന്റെ അനുഭവം പറഞ്ഞത്.

ചര്‍മസംബന്ധമായ പ്രശ്‌നത്തിന് ചികിത്സ തേടിയെത്തിയ തനിക്ക് വെറും പത്തുമിനിറ്റിനുള്ളില്‍ ഡോക്ടറെ കാണാനായെന്നും തന്റെ നാടായ സ്‌പെയിനിലാണെങ്കില്‍ മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടിവന്നേനെയെന്നും വെറോണിക്ക പറയുന്നു.

സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് താനൊരിക്കലും ഇത് പ്രതീക്ഷിച്ചില്ല എന്ന് പറഞ്ഞാണ് വെറോണിക്ക വീഡിയോ ആരംഭിക്കുന്നത്. ഇന്ത്യയില്‍ എല്ലാ സ്ഥലത്തും ഇങ്ങനെയാണോ എന്ന് തനിക്കറിയില്ലെന്നും വെറോണിക്ക പറയുന്നു. തന്റെ നാട്ടില്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കാണണമെങ്കില്‍ എട്ടുമാസമെങ്കിലും കാത്തിരിക്കണം.

എന്നാല്‍ ഇന്ത്യയില്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞ് വെറും പത്ത് മിനിറ്റിനുള്ളല്‍ ഡോക്ടറെ കാണാനാകും. ഇതൊരു സര്‍ക്കാര്‍ ആശുപത്രിയാണെന്ന് ഓര്‍ക്കണമെന്നും വെറോണിക്ക കൂട്ടിച്ചേര്‍ത്തു. മുഖക്കുരുവിന് ചികിത്സ തേടിയാണ് യുവതി ആശുപത്രിയില്‍ ചികത്സ തേടിയത്. ശേഷം രോഗം ഭേദമായെന്നും അവര്‍ പറഞ്ഞു.

Content Highlights:kerala government hospitals praised by spanish travel vlogger

dot image
To advertise here,contact us
dot image