

തിരുവനന്തപുരം: അഞ്ചുതെങ്ങ് പഞ്ചായത്തില്‍ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത് യുഡിഎഫ് എങ്കിൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത് എൽഡിഎഫ് പ്രതിനിധി. യുഡിഎഫിന്റെ ഷിന്‍സി ഐവിന്‍ പ്രസിഡന്റായും എല്‍ഡിഎഫിലെ സോഫിയ ജ്ഞാനദാസിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 14 അംഗങ്ങളുള്ള അഞ്ചുതെങ്ങ് പഞ്ചായത്തിൽ ഇരുമുന്നണികളും ഏഴ് വീതം സീറ്റുകൾ വിജയിച്ചതോടെ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങൾ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.
എല്‍ഡിഎഫില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് ആറാം വാര്‍ഡില്‍ നിന്ന് വിജയിച്ച ലിജ ബോസാണ് മത്സരിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഞ്ചാം വാര്‍ഡ് അംഗം ഷിന്‍സി ഐവിനും മത്സരിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇരുവരും ഏഴ് വോട്ടുകള്‍ വീതം നേടിയതിന് പിന്നാലെയാണ് നറുക്കെടുപ്പിലൂടെ ഷിന്‍സി ഐവിനെ പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. ഏഴാം വാര്‍ഡ് കേട്ടുപുരയില്‍ തുല്യ വോട്ട് ലഭിച്ചതിന് പിന്നാലെ നറുക്കെടുപ്പിലൂടെയായിരുന്നു സോഫിയ ജ്ഞാനദാസ് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നാലെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്കും ടോസിൻ്റെ ഭാഗ്യത്തിൽ തന്നെ സോഫിയ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
Content Highlight; Anchuthengu Panchayat leadership; UDF secured the President post, LDF the Vice President