

കൊല്ലം: കരുനാഗപ്പള്ളിയിൽ പരിശീലനത്തിനിടെ ടിയർ ഗ്യാസ് ഷെൽ പൊട്ടി മൂന്ന് പൊലീസുകാർക്ക് പരിക്ക്. രണ്ട് വനിതാ പൊലീസുകാർക്കും എഎസ്‌ഐയ്ക്കുമാണ് പരിക്കേറ്റത്.
ചവറ സ്റ്റേഷനിലെ പൊലീസുകാരായ കീർത്തന, ആര്യ എന്നിവർക്കും തെക്കുംഭാഗം സ്റ്റേഷനിലെ എഎസ്‌ഐ ഹരിലാലിനുമാണ് പരിക്കേറ്റത്. ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. പൊലീസ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു.
Content Highlights: Three policemen injured in tear gas shell explosion during training