7 ലക്ഷത്തിലധികം രൂപ 60 ദിവസത്തിനകം തിരിച്ചടക്കണമെന്ന് നോട്ടീസ്; നെയ്യാറ്റിൻകരയിൽ നിർമാണ തൊഴിലാളി ജീവനൊടുക്കി

ഇന്നലെയാണ് ബൈജുവിനെ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

7 ലക്ഷത്തിലധികം രൂപ 60 ദിവസത്തിനകം തിരിച്ചടക്കണമെന്ന് നോട്ടീസ്; നെയ്യാറ്റിൻകരയിൽ നിർമാണ തൊഴിലാളി ജീവനൊടുക്കി
dot image

തിരുവനന്തപുരം: ജപ്തി ഭീഷണിയെ തുടര്‍ന്ന് നിര്‍മാണ തൊഴിലാളി ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര പഞ്ചാകുഴി സ്വദേശി ബൈജുവാണ് ജീവനൊടുക്കിയത്. വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെയാണ് ബൈജുവിനെ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നെയ്യാറ്റിന്‍കര അര്‍ബന്‍ സഹകരണ ബാങ്കില്‍ നിന്നും 2013ല്‍ മൂന്ന് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. 7,80,324 രൂപ തിരിച്ചടക്കാന്‍ സെപ്റ്റംബറില്‍ നോട്ടീസ് ലഭിച്ചിരുന്നു. 60 ദിവസത്തിനകം തുക തിരിച്ചടക്കണമെന്നാണ് ബാങ്കിന്റെ നോട്ടീസ്.

നോട്ടീസ് ലഭിച്ചത് മുതല്‍ ബൈജു മാനസിക പ്രയാസത്തിലായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ 11മണിയോടെ ബൈജുവിനെ കാണാതായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Construction worker died threat of confiscation

dot image
To advertise here,contact us
dot image