'ആഗ്രഹിച്ചതിന് വേണ്ടി പൊരുതാന്‍ ജഷീറിന് അവകാശമുണ്ട്; സൈബര്‍ സദാചാര വിചാരണ നടത്തുന്നവര്‍ ഒരു പൊടിക്ക് അടങ്ങണം'

ജഷീര്‍ പള്ളിവയലിനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് കെപിസിസി ജനറൽ സെക്രട്ടറി കെ പി നൗഷാദ് അലി

'ആഗ്രഹിച്ചതിന് വേണ്ടി പൊരുതാന്‍ ജഷീറിന് അവകാശമുണ്ട്; സൈബര്‍ സദാചാര വിചാരണ നടത്തുന്നവര്‍ ഒരു പൊടിക്ക് അടങ്ങണം'
dot image

അമ്പലവയല്‍: വിമതനായി മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജഷീര്‍ പള്ളിവയലിനെതിരെ സൈബര്‍ ആക്രമണം. ഇതിന് പിന്നാലെ ജഷീറിന് പിന്തുണയുമായി കെപിസിസി ജനറല്‍ സെക്രട്ടറി കെ പി നൗഷാദ് അലി രംഗത്തെത്തി.

ജഷീര്‍ അര്‍ഹനാണെന്നും ആഗ്രഹിച്ചതിനുവേണ്ടി പൊരുതാന്‍ ജഷീറിന് അവകാശമുണ്ടെന്നും കെ പി നൗഷാദ് അലി ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാ ന്യായങ്ങളും എപ്പോഴും നടക്കണമെന്നില്ല. സ്ഥാനാര്‍ത്ഥിത്വം കിട്ടിയില്ലെങ്കില്‍ അയാള്‍ പത്രിക പിന്‍വലിച്ചോളും. അയാളെ സൈബര്‍ സദാചാര വിചാരണ നടത്തുന്നവര്‍ ഒരു പൊടിക്ക് അടങ്ങണമെന്നും നൗഷാദ് അലി പറഞ്ഞു.

നൗഷാദ് അലിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജഷീര്‍ അര്‍ഹനാണ്. ആഗ്രഹിച്ചതിനു വേണ്ടി പൊരുതാന്‍ അയാള്‍ക്കവകാശമുണ്ട്. എല്ലാ ന്യായങ്ങളും എപ്പോഴും നടക്കണമെന്നില്ല. സ്ഥാനാര്‍ത്ഥിത്വം കിട്ടിയില്ലെങ്കില്‍ അയാള്‍ പത്രിക പിന്‍വലിച്ചോളും. അയാളെ സൈബര്‍ സദാചാര വിചാരണ നടത്തുന്നവര്‍ ഒരു പൊടിക്ക് അടങ്ങണം.

വയനാട് തോമാട്ടുച്ചാല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കാണ് ജഷീര്‍ വിമതനായി മത്സരിക്കുന്നത്. പാര്‍ട്ടി തിരുത്തണമെന്നും പാര്‍ട്ടി ചിഹ്നത്തിലല്ലാതെ മത്സരിക്കുന്നത് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും ജഷീര്‍ പറഞ്ഞിരുന്നു. രാത്രി പന്ത്രണ്ട് മണിവരെ ഡിസിസി ഓഫീസിന് പുറത്ത് പ്രഖ്യാപനത്തിനായി കാത്തുനിന്നു. സീറ്റ് കിട്ടില്ലെന്ന് താന്‍ അറിയുന്നതിന് മുന്‍പേ തന്നെ സിപിഐഎം ഘടകകക്ഷികള്‍ തന്നെ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് ബന്ധപ്പെട്ടിരുന്നുവെന്നും ജഷീര്‍ പറഞ്ഞിരുന്നു.

Content Highlights- KPCC General secretary K P Noushad Ali on Jasheer Pallivayals candidateship

dot image
To advertise here,contact us
dot image