'തീർക്കാമെന്ന് വിചാരിച്ചാൽ പൊരുതാനാണ് തീരുമാനം'; സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തി പരസ്യമാക്കി കെഎസ്‌യു നേതാവ്

നേരത്തെയും അതൃപ്തി അറിയിച്ച് കോട്ടയത്തെ കെഎസ്‌യു രംഗത്തെത്തിയിരുന്നു

'തീർക്കാമെന്ന് വിചാരിച്ചാൽ പൊരുതാനാണ് തീരുമാനം'; സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തി പരസ്യമാക്കി കെഎസ്‌യു നേതാവ്
dot image

കോട്ടയം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി പരസ്യമാക്കി കെഎസ്‌യു ജില്ലാ അധ്യക്ഷന്‍ കെ എന്‍ നൈസാം. കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി പരസ്യമാക്കിക്കൊണ്ട് നൈസാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. തീര്‍ക്കാം എന്ന് വിചാരിച്ചാല്‍ പൊരുതാനാണ് തീരുമാനമെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ നൈസാം പറയുന്നത്. വ്യക്തിയല്ല പാര്‍ട്ടിയാണ് വലുതെന്ന പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്.

നേരത്തെയും അതൃപ്തി അറിയിച്ച് കോട്ടയത്തെ കെഎസ്‌യു രംഗത്തെത്തിയിരുന്നു. പ്രവര്‍ത്തകരെയും നേതാക്കളെയും തഴഞ്ഞതിനെതിരെ കെഎസ്‌യു നേതൃത്വം പ്രതിഷേധം അറിയിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഡിസിസി പ്രസിഡന്റിന് കെ എന്‍ നൈസാം കത്ത് അയച്ചിരുന്നു. കെഎസ്‌യു ജില്ലാ കമ്മിറ്റിക്ക് യാതൊരു പരിഗണനയും നല്‍കിയില്ലെന്നായിരുന്നു പ്രധാന പരാതി. കെഎസ്‌യു ജില്ലാ നേതാക്കളെ പൂര്‍ണ്ണമായും തഴയുന്ന സാഹചര്യമുണ്ടെന്നും കത്തില്‍ പറഞ്ഞിരുന്നു.

'കെഎസ്‌യു ആവശ്യപ്പെട്ട ഒരു സീറ്റ് പോലും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് നല്‍കാന്‍ സാധിച്ചിട്ടില്ല. കെപിസിസി പുറത്തുവിട്ട സര്‍ക്കുലര്‍ അനുസരിച്ച് മണ്ഡലം ബ്ലോക്ക് ജില്ലാ കോര്‍ കമ്മിറ്റികളില്‍ നിന്ന് കെഎസ്‌യു സംസ്ഥാന ജില്ലാ നേതാക്കളെ പൂര്‍ണ്ണമായും തഴയുന്ന സാഹചര്യമാണ് ഉണ്ടായത്. കഴിഞ്ഞ 10 വര്‍ഷക്കാലമായി കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ ഇല്ലാത്ത സാഹചര്യത്തില്‍ നിരവധിയായ സമരങ്ങളും പൊലീസ് മര്‍ദ്ദനങ്ങളും ഭരണപക്ഷ പാര്‍ട്ടികളുടെ മര്‍ദ്ദനങ്ങളും പൊലീസ് കേസുകളും ഏറ്റുവാങ്ങിയ പ്രവര്‍ത്തകരെയും നേതാക്കളെയും അവഗണിക്കുന്ന സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു', കത്തില്‍ പറയുന്നു. കെഎസ്‌യുവിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലും വിമര്‍ശനം ശക്തമായിരുന്നു.

Content Highlights: KSU district president KN Naisam expressed dissatisfaction with the candidate selection kottayam

dot image
To advertise here,contact us
dot image