സ്ഥാനാർത്ഥി നിർണയത്തിൽ ഉടക്ക്; സിപിഐയിൽ നിന്ന് രാജിവെയ്ക്കുന്നുവെന്ന് കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ

മട്ടാഞ്ചേരി അഞ്ചാം ഡിവിഷനിലെ കൗണ്‍സിലര്‍ ആണ് കെ എ അന്‍സിയ

സ്ഥാനാർത്ഥി നിർണയത്തിൽ ഉടക്ക്; സിപിഐയിൽ നിന്ന് രാജിവെയ്ക്കുന്നുവെന്ന് കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ
dot image

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കെ സിപിഐയില്‍ നിന്ന് രാജിവെക്കാനൊരുങ്ങി കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ. മട്ടാഞ്ചേരി അഞ്ചാം ഡിവിഷനിലെ കൗണ്‍സിലര്‍ ആണ് കെ എ അന്‍സിയ. ലീഗിന്റെ കോട്ടയായിരുന്ന സീറ്റ് പിടിച്ചെടുത്തുകൊണ്ടായിരുന്നു അന്‍സിയ മട്ടാഞ്ചേരിയില്‍ നിന്ന് വിജയിച്ചത്.

സിപിഐ മഹിളാ സംഘം മണ്ഡം സെക്രട്ടറി കൂടിയായിരുന്നു രാജിവെക്കാനൊരുങ്ങുന്ന അന്‍സിയ. എല്‍ഡിഎഫ് മുന്നണിക്കൊപ്പം തുടരാനാണ് തീരുമാനമെന്ന് അന്‍സിയ അറിയിച്ചു. നിലവില്‍ മത്സരിക്കാന്‍ പോകുന്നത് പാര്‍ട്ടി മെമ്പര്‍ഷിപ്പ് പോലുമില്ലാത്ത വ്യക്തികളാണെന്നും നിരവധി പ്രശ്‌നങ്ങള്‍ പാര്‍ട്ടിയോട് പറഞ്ഞിരുന്നെന്നും അന്‍സിയ പറഞ്ഞു. പ്രശ്‌നങ്ങള്‍ പാര്‍ട്ടിയോട് പറഞ്ഞപ്പോള്‍ ഒരിക്കല്‍ പോലും പിന്തുണ ലഭിച്ചിട്ടില്ല. സ്വതന്ത്രയായി മത്സരിച്ച് വിജയിച്ചത് പോലെയായിരുന്നു അവസ്ഥ. എന്നിട്ടും മട്ടാഞ്ചേരിയില്‍ വന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകാന്‍ സാധിച്ചുവെന്നും അന്‍സിബ പറഞ്ഞു.

'ആറാം ഡിവിഷനില്‍ ഇത്തവണ സിപിഐയുടെ സീറ്റില്‍ മത്സരിക്കുന്നില്ലെന്നാണ് ഞാന്‍ പറഞ്ഞത്. മഹിളാ സംഘത്തില്‍ നന്നായി പ്രവര്‍ത്തിക്കുന്ന രണ്ട് പേരെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത് അര്‍ഹതയില്ലാത്ത ആളെയാണ്. പ്രസ്ഥാനം വ്യക്തികളിലേക്ക് ചുരുങ്ങിയ കാഴ്ച്ചയാണ് കണ്ടത്.' കെ എന്‍ അന്‍സിയ കൂട്ടിച്ചേര്‍ത്തു.

Content Highlight; Kochi deputy Mayor K A Ansiya prepares to resign from CPI

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us