കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുളള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും മുന്നേയാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്

കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുളള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
dot image

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുളള സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ 28 ഡിവിഷനുകളില്‍ 14 ഡിവിഷനുകളില്‍ നിന്നാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ ഏഴ് വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എടച്ചേരി, കായക്കൊടി, മേപ്പയൂര്‍, ചാത്തമംഗലം, കക്കോടി, ബാലുശേരി, കാക്കൂര്‍ ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.

എടച്ചേരിയില്‍ വത്സലകുമാരി (റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍. നാദാപുരം ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്. മഹിളാ കോണ്‍ഗ്രസ് ഭാരവാഹി. വൈസ് പ്രസി. കെഎസ്എസ്പിഎ), കായക്കൊടിയില്‍ സജിഷ എടുക്കുടി (കായക്കൊടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്), മേപ്പയൂരില്‍ മുനീര്‍ എരവത്ത് (ഡിസിസി ജനറല്‍ സെക്രട്ടറി, നാദാപുരം ടിഐഎം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍), ചാത്തമംഗലത്ത് അബ്ദുറഹ്‌മാന്‍ എടക്കുനി (ഡിസിസി ജനറല്‍ സെക്രട്ടറി), കക്കോടിയില്‍ വിനയ ദാസ് എന്‍ ഐ കൂട്ടമ്പൂര്‍ (കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി), ബാലുശേരിയില്‍ വി എസ് അഭിലാഷ് (ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി), കാക്കൂരില്‍ അഡ്വ. സുധിന്‍ സുരേഷ് (വൈസ് പ്രസിഡന്റ് ബാലുശേരി അസംബ്ലി യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി, കെഎസ്‌യു കോഴിക്കോട് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി, ജവഹര്‍ ബാല്‍ മഞ്ച് മുന്‍ ജില്ലാ ചെയര്‍മാന്‍) എന്നിവരാണ് ഏഴ് ഡിവിഷനുകളില്‍ നിന്നും മത്സരിക്കുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. 16 ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. നേരത്തെ 63 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇനി ഏഴ് ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെ മാത്രമാണ് പ്രഖ്യാപിക്കാനുളളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും മുന്നേയാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

Content Highlights: Congress announces candidates for Kozhikode District Panchayat

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us