മുസ്‌ലിം ലീഗ് ഇന്‍ഡ്യ സഖ്യത്തിലെ ചാലക ശക്തി; മൗലാന മുഹീബുല്ല നദ്‌വി

സമ്മേളനം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.

മുസ്‌ലിം ലീഗ് ഇന്‍ഡ്യ സഖ്യത്തിലെ ചാലക ശക്തി; മൗലാന മുഹീബുല്ല നദ്‌വി
dot image

മലപ്പുറം: രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തുന്നതില്‍ മുസ്‌ലിം ലീഗ് മാതൃകപരമായ പങ്ക് വഹിക്കുന്നുവെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ലോക്‌സഭ എംപിയുമായ മൗലാന മുഹീബുല്ല നദ്‌വി. വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്പൂര്‍ണ്ണ സമ്മേളനം മില്ലത്ത് കോണ്‍ക്ലേവ് സമാപന റാലിയില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഇ ടി മുഹമ്മദ് ബഷീര്‍ എംപി, അഡ്വ. ഹാരിസ് ബീരാന്‍ എംപി, ടി വി ഇബ്രാഹിം എംഎല്‍എ, പിഎംഎ ഷമീര്‍ എന്നിവര്‍ സംസാരിച്ചു.

Content Highlights: Muslim League is the driving force in the Indian alliance; Maulana Mohibullah Nadvi

dot image
To advertise here,contact us
dot image