

സൂപ്പർ കപ്പ് ഗ്രൂപ്പ് സി യിലെ അവസാനമത്സരത്തിൽ മുഹമ്മദൻസ് എസ് സിക്കെതിരെ ഗോകുലം കേരളക്ക് എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം, ടൂർണമെന്റിൽ മുൻപ് കഴിഞ്ഞ രണ്ടുമത്സരങ്ങളിലും ഇരു ടീമുകളും പരാജയപ്പെട്ടിരുന്നു. ഈ വിജയത്തോടെ ഗോകുലത്തിന് ഗ്രൂപ്പിൽ മൂന്നാമതായി ഫിനിഷ് ചെയ്യാനായി.
ആദ്യ പകുതിയിൽ സ്പാനിഷ് താരം ആൽബർട്ട് 28-ാം മിനിറ്റിൽ ടീം 1 -0 നു മുന്നിലെത്തിയിരുന്നു. കളിയുടെ ആദ്യ മിനുറ്റുകളിൽ തന്നെ ആക്രമിച്ചു കളിച്ചു തുടങ്ങിയ ടീമിന് അനിവാര്യമായിരുന്നു ലീഡ്. രണ്ടാം പകുതിയിൽ കൂടുതൽ വാശിയോടെ പന്തു തട്ടിയ ടീമിനായി 55 -ാം മിനുട്ടിൽ സാമുവേൽ കിൻഷിയിലൂടെ യാണ് ഗോൾ നേടിയത്.
മുഹമ്മദൻസ് പ്രതിരോധത്തിലെ പോരായ്മ മുഴച്ചു നിന്ന കളിയിൽ രണ്ടാം പകുതിയിൽ പകരക്കാരൻ ആയി വന്ന സ്പാനിഷ് സ്ട്രൈക്കർ ജുവാൻ കാർലോസ് ആണ് 85 -ാം മൂന്നാം ഗോൾ നേടിയത്. സമസ്ത മേഖലയിലും നന്നായി പന്തു തട്ടുന്ന ഗോകുലം ടീമിനെയാണ് ഇന്ന് കണ്ടത്.
മുൻ മത്സരങ്ങളിലെ പരാജയങ്ങളിൽ നിന്നും പാഠം ഉൾകൊണ്ട ടീം സൂപ്പർ കപ്പിൽ നിന്നും പുറത്തായി എങ്കിലും 2026-27 ഐ ലീഗിൽ വർദ്ധിത ഊർജത്തോടെ തിരിച്ചു വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നതായി ഹെഡ് കോച്ച് ജോസ് ഹെവിയ പറഞ്ഞു.
Content Highlights: gokulam kerala fc beat mohammadnas sc