

കൊച്ചി: മുവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാര്‍ ആക്രമിച്ച പ്രതികള്‍ പിടിയില്‍. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അന്‍വര്‍ നജീബ് (23), വണ്ണപ്പുറം സ്വദേശി ബാസിം നിസാര്‍ (22) എന്നിവരാണ് പിടിയിലായത്. ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിന് നേരെയായിരുന്നു ആക്രമണം. ഇന്നലെയാണ് മുവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാര്‍ പ്രതികള്‍ ആക്രമിച്ചത്. കാറിന്റെ ഹെഡ് ലൈറ്റും പുറകിലെ ലൈറ്റും അടിച്ചുതകര്‍ത്തിരുന്നു.
വെളളൂര്‍കുന്നം സിഗ്നല്‍ ജംഗ്ഷനില്‍വെച്ചായിരുന്നു ബിഷപ്പിന്റെ കാറിന് നേരെ ആക്രമണമുണ്ടായത്. ബിഷപ്പിന്റെ കാര്‍ വിമാനത്താവളത്തില്‍ നിന്ന് വരുംവഴി ലോറിയില്‍ പെരുമ്പാവൂരില്‍വെച്ച് ഇടിച്ചിരുന്നു. തുടര്‍ന്ന് പിന്തുടര്‍ന്നെത്തിയ ലോറി ഡ്രൈവറാണ് മുവാറ്റുപുഴ വെളളൂര്‍ക്കുന്നത് വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തി ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്തത്. പാലായിലേക്കുളള യാത്രാമധ്യേയായിരുന്നു സംഭവം. ബിഷപ്പ് പരാതി നല്‍കിയിട്ടില്ല.
Content Highlights: Suspects who attacked Bishop's car in Muvattupuzha arrested