'കേരളത്തിന്റെ നവോത്ഥാനകാഴ്ചപാട് അമൃതാനന്ദമയിയുടെആശ്ലേഷത്തിനും സജിചെറിയാന്റെ ഒരുഉമ്മയ്ക്കുമുന്നിലും ഉലയുകയില്ല'

ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തില്‍ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയില്‍ അമൃതാനന്ദമയിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്.

'കേരളത്തിന്റെ നവോത്ഥാനകാഴ്ചപാട് അമൃതാനന്ദമയിയുടെആശ്ലേഷത്തിനും സജിചെറിയാന്റെ ഒരുഉമ്മയ്ക്കുമുന്നിലും ഉലയുകയില്ല'
dot image

തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയെ മന്ത്രി സജി ചെറിയാന്‍ ആശ്ലേഷിച്ചതില്‍ നിശിത വിമര്‍ശനവുമായി പുരോഗമന കലാസാഹിത്യ സംഘം വൈസ് പ്രസിഡന്റ് കെഇഎന്‍ കുഞ്ഞഹമ്മദ്. മാതാ അമൃതാനന്ദമയിയെ സര്‍ക്കാര്‍ ആദരിച്ചതും മന്ത്രി സജി ചെറിയാന്‍ ചുംബിച്ചതുമൊക്കെ അധികാരത്തിനായി എന്തുമാവാമെന്ന അഴകൊഴമ്പനിസമാണെന്ന് അദ്ദേഹം 'വാരാദ്യ മാധ്യമ'ത്തില്‍ ഇടപെടല്‍ എന്ന പംക്തിയില്‍ എഴുതിയ എന്നിട്ടും അവര്‍ പറയുന്നു, അമ്മയ്ക്ക് രാഷ്ട്രീയമില്ലത്രെ!' എന്ന ലേഖനത്തിലാണ് വിമര്‍ശനം.

'എന്തുവന്നാലും എനിക്കാസ്വദിക്കണം, മുന്തിരിച്ചാറുപോലുള്ള അധികാരം എന്നതില്‍ അഭിരമിക്കുന്നവരുടെ എണ്ണം ഏറുകയാണ്. തന്ത്രിയെന്നും മന്ത്രിയെന്നുമുള്ള വ്യത്യാസമില്ല. സാംസ്‌കാരിക ഇടപെടലിന്റെ ശക്തികുറഞ്ഞാല്‍ നവോത്ഥാനമൂല്യങ്ങളില്‍ ചിലതെങ്കിലും മ്യൂസിയം പീസാവും. പരിമിതികളുണ്ടെങ്കിലും കേരളത്തിന്റെ നവോത്ഥാന കാഴ്ചപ്പാട് അമൃതാനന്ദമയിയുടെ ആശ്ലേഷത്തിനും മന്ത്രി സജി ചെറിയാന്റെ ഒരു ഉമ്മയ്ക്കുമുന്നിലും ഉലയുകയില്ല' എന്ന് കെഇഎന്‍ ലേഖനത്തില്‍ കുറിച്ചു.

ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തില്‍ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയില്‍ അമൃതാനന്ദമയിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ നടന്ന ചടങ്ങില്‍ വകുപ്പ് മന്ത്രി സജി ചെറിയാനായിരുന്നു ആദരം അര്‍പ്പിച്ചത്. മാതാ അമൃതാനന്ദമയിയുടെ 72-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ആയിരുന്നു ആദരം.

ചടങ്ങില്‍ അമൃതാനന്ദമയിയെ അദ്ദേഹം ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാരില്‍ നിന്നും, ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലെ മന്ത്രിയില്‍നിന്നും ഉണ്ടായ പ്രവര്‍ത്തി തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന വിമര്‍ശനം പിന്നാലെ ഉയരുകയുണ്ടായി. സംവിധായകന്‍ പ്രിയനന്ദനന്‍, മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ് അടക്കമുള്ളവര്‍ ഇതിനെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു. മന്ത്രി സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെയും വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

dot image
To advertise here,contact us
dot image