കാമുകന്റെ മൊബൈലില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രം; ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത് നിലവിലെ കാമുകി, അറസ്റ്റ്

പോക്‌സോ വകുപ്പും ബിഎന്‍എസ് ആക്ടും അന്‍സിലിനെതിരെ ചുമത്തി.

കാമുകന്റെ മൊബൈലില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രം; ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത് നിലവിലെ കാമുകി, അറസ്റ്റ്
dot image

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോട്ടയം ഈരാറ്റുപേട്ട വെണ്ണൂര്‍ മാളിയേക്കല്‍ വീട്ടില്‍ അന്‍സിലാണ്(19) എറണാകുളം നോര്‍ത്ത് പൊലീസിന്റെ വലയിലായത്. 2022ലാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായത്.

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രം യുവാവിന്റെ ഇപ്പോഴത്തെ കാമുകിയും കോഴിക്കോട് സ്വദേശിയുമായ 16കാരി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്‍സിലിനെ അറസ്റ്റ് ചെയ്തത്. പൊലീസ് ഇപ്പോഴത്തെ കാമുകിയെയും ചോദ്യം ചെയ്തുവരികയാണ്. പോക്‌സോ വകുപ്പും ബിഎന്‍എസ് ആക്ടും അന്‍സിലിനെതിരെ ചുമത്തി.

പീഡനത്തിനിരയായ പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയായതിന് ശേഷവും വിവാഹവാഗ്ദാനം നല്‍കി പ്രതി പീഡിപ്പിച്ചിരുന്നു. ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഇതിനിടെയാണ് കോഴിക്കോട് സ്വദേശിയായ 16കാരിയായ പെണ്‍കുട്ടിയുമായി അന്‍സില്‍ പരിചയപ്പെട്ടത്. ഇതോടെ ആദ്യത്തെ പെണ്‍കുട്ടിയുമായി അകലുകയായിരുന്നു.

അന്‍സിലിന്റെ മൊബൈല്‍ ഫോണിലുണ്ടായിരുന്ന, ആദ്യ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ കണ്ട കോഴിക്കോട്ടെ പെണ്‍കുട്ടി ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. അമ്മയുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചാണ് ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

തന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പെണ്‍കുട്ടി എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്.

Content Highlights: Youth arrested for sexual assault

dot image
To advertise here,contact us
dot image