എന്‍എസ്എസ്‌-യുഡിഎഫ് ബന്ധം; വേണമെങ്കില്‍ മധ്യസ്ഥതക്ക് മുന്‍കൈയ്യെടുക്കുമെന്ന് മുസ്‌ലിം ലീഗ്

'ലീഗിന് അതിന്റെതായ രാഷ്ട്രീയം ഉണ്ട്, അതില്‍ ഉറച്ചു നില്‍ക്കുന്നു.'

എന്‍എസ്എസ്‌-യുഡിഎഫ് ബന്ധം; വേണമെങ്കില്‍ മധ്യസ്ഥതക്ക് മുന്‍കൈയ്യെടുക്കുമെന്ന് മുസ്‌ലിം ലീഗ്
dot image

മലപ്പുറം: എന്‍എസ്എസ് നിലപാട് മാറ്റത്തില്‍ വേണമെങ്കില്‍ മധ്യസ്ഥതക്ക് മുന്‍കൈയ്യെടുക്കുമെന്ന് മുസ്‌ലിം ലീഗ്. ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പറഞ്ഞത്.

രാഷ്ട്രീപരമായ നീക്കുപോക്കുകള്‍ക്കും ചര്‍ച്ചകള്‍ക്കും സമയമുണ്ട്. തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. കേരളത്തിന്റെ ഭാവിയാണ് പ്രധാനം. വേണമെങ്കില്‍ മധ്യസ്ഥതക്ക് ലീഗ് മുന്‍കൈയ്യെടുക്കും. ചര്‍ച്ച ചെയ്യേണ്ടിടത്ത് ചര്‍ച്ച ചെയ്യും. യുഡിഎഫിനെ ശക്തിപ്പെടുത്തലാണ് ലീഗിന്റെ ലക്ഷ്യമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

മുസ്ലിം ലീഗിനെ മാസങ്ങള്‍ക്ക് മുന്‍പ് പ്രശംസിച്ച വ്യക്തിയാണ് എംവി ഗോവിന്ദന്‍. മുസ്ലിം ലീഗിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. മുസ്ലിം ലീഗ് എപ്പോഴും മീഡിയേറ്ററുടെ റോള്‍ ആണ് കൈകാര്യം ചെയ്യുന്നത്. എല്ലാവരെയും ലീഗ് ബഹുമാനിക്കുന്നുണ്ട്. ലീഗിന് അതിന്റെതായ രാഷ്ട്രീയം ഉണ്ട്, അതില്‍ ഉറച്ചു നില്‍ക്കുന്നു. അധികാരത്തില്‍ യുഡിഎഫ് വന്നാലും, എല്‍ഡിഎഫ് വന്നാലും ലീഗിന്റെതായ പങ്കുണ്ട്. മറ്റ് ആരോപണങ്ങളില്‍ കഴമ്പില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Content Highlights: NSS-UDF relationship; Muslim League says it will take the initiative for mediation if needed

dot image
To advertise here,contact us
dot image