വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രിയങ്കാ ഗാന്ധിക്ക് കത്ത് നല്‍കി സമസ്ത; കത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന്

ഗാന്ധി കുടുംബം തന്നെ നിലനില്‍ക്കുന്നത് മതേതരത്വം കാത്തുസൂക്ഷിക്കാനെന്ന് പ്രിയങ്ക മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രിയങ്കാ ഗാന്ധിക്ക് കത്ത് നല്‍കി സമസ്ത; കത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന്
dot image

മലപ്പുറം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രിയങ്കാ ഗാന്ധി എംപിക്ക് കത്ത് നല്‍കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സമസ്ത
സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളാണ് കത്ത് നല്‍കിയത്. കത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളില്‍ സാമുദായിക പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്ന് സമസ്ത ആവശ്യപ്പെട്ടു.
മുസ്ലിം വിഭാഗത്തിന് പാര്‍ലിമെന്ററി രംഗത്തും ആനുപാതിക പ്രാതിനിധ്യം നല്‍കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവേചനങ്ങള്‍ ഇല്ലാതാക്കാന്‍ മുന്‍കൈയെടുക്കണം. ആള്‍ക്കൂട്ട കൊലപാതകം, ബുള്‍ഡോസര്‍ രാജ് പോലുള്ള ക്രൂരതകള്‍ അവസാനിപ്പിക്കാന്‍ ഇടപെടണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആര്‍ ദശലക്ഷക്കണക്കിന് മുസ്‌ലിങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കി. പൗരത്വ ഭേദഗതി നിയമവും വഖഫ് ബില്ലും മുസ്ലീം വിഭാഗത്തിന്റെ അവകാശങ്ങളെ അപഹരിക്കുകയാണ്. ഈ വിഷയങ്ങളില്‍ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നും പ്രിയങ്കാ ഗാന്ധിയോട് സമസ്ത ആവശ്യപ്പെട്ടു.

ജിഫ്രി തങ്ങളുമായി ഇന്നലെയാണ് പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. ജിഫ്രി തങ്ങളുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. പ്രിയങ്കയ്ക്കൊപ്പം മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിയും ഉണ്ടായിരുന്നു.

പ്രതീക്ഷ നല്‍കുന്ന കൂടിക്കാഴ്ചയാണിതെന്ന് ജിഫ്രി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. മതേതരത്വം കാത്ത് സൂക്ഷിക്കാനുള്ള നടപടികള്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. കുടുംബം തന്നെ നിലനില്‍ക്കുന്നത് മതേതരത്വം കാത്തുസൂക്ഷിക്കാനെന്ന് പ്രിയങ്ക മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

സൗഹൃദ സന്ദര്‍ശനമായിരുന്നു. വയനാട്ടില്‍ മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന സമയത്ത് പ്രിയങ്ക തന്നെ വിളിച്ചിരുന്നു. നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ടെന്നും പ്രാര്‍ത്ഥനയുണ്ടാകണമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. നേരിട്ട് കാണാനാകുമോ എന്ന് പ്രിയങ്കയ്ക്കൊപ്പമുള്ളവര്‍ തന്നോട് ആരാഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ന്യൂനപക്ഷ വിഷയങ്ങള്‍ പ്രിയങ്കയെ ധരിപ്പിച്ചിട്ടുണ്ട്. വേണ്ട കാര്യങ്ങളെല്ലാം ചെയ്യുമെന്ന് പ്രിയങ്ക ഉറപ്പുനല്‍കി. രാഷ്ട്രീയക്കാര്‍ അല്ലല്ലോ നമ്മള്‍. പറയാനുള്ളത് പ്രിയങ്കയ്ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

Content Highlights: Samastha writes letter to Priyanka Gandhi raising various demands

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us