
പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നവീഡിയോ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ ടാറ്റൂ ആര്‍ട്ടിസ്റ്റ് കെണിയില്‍പ്പെടുത്തിയത് നിരവധി പെണ്‍കുട്ടികളെ. സമൂഹമാധ്യമത്തിലൂടെയാണ് പ്രതി ബിപിന്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ബിപിന്‍ സമാനരീതിയില്‍ ഒട്ടേറെ പെണ്‍കുട്ടികളെ ഇത്തരത്തില്‍ പരിചയപ്പെട്ട് ചതിയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കോഴിക്കോട് തേഞ്ഞിപ്പാലത്ത് സമാനമായ കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.
തന്നെ തിരിച്ചറിയാതിരിക്കാനുള്ള സാങ്കേതികവിദ്യ ബിപിന്‍ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ സൈബര്‍ പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. അന്വേഷണത്തില്‍ സമാനരീതിയിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും കണ്ടെത്തുകയായിരുന്നു. ടാറ്റൂ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന ബിപിന്‍ കോസ്‌മെറ്റിക് സയന്‍സില്‍ ബിരുദ വിദ്യാര്‍ത്ഥി കൂടിയാണ്.
14കാരിയുടെ നഗ്നവീഡിയോകളും മറ്റും ആവശ്യപ്പെടുകയും പിന്നീടത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ബിപിനെ അറസ്റ്റ് ചെയ്തത്. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Content Highlights: Palakkad Tattoo artist traps several girls