
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേരുടെ മരണം കൂടി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണത്തിലാണ് സ്ഥിരീകരണം. ഈ മാസം 11ന് നടന്ന മരണങ്ങളാണ് അമിബിക് മസ്തിഷ്വരം മൂലം ആണെന്ന് ഇപ്പോള്‍ സ്ഥിരീകരിച്ചത്. ഇതോടെ അമിബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഈ വര്‍ഷം മരിച്ചവരുടെ എണ്ണം 19 ആയി.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചവരുടെ കണക്കില്‍ കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് വ്യക്തത വരുത്തിയിരുന്നു. ഈ വര്‍ഷം ഇതുവരെ 66 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുവെന്നും 17 പേര്‍ മരിച്ചുവെന്നുമായിരുന്നു ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. അവ്യക്തമായ കണക്കുകളെ കുറിച്ച് റിപ്പോര്‍ട്ടര്‍ വാര്‍ത്ത നല്‍കിയത്തിന് പിന്നാലെയാണ് കണക്കുകളില്‍ വ്യക്തത വരുത്തിയത്.
ഈ മാസം പത്താം തീയതി വരെയുള്ള കണക്കനുസരിച്ച് രോഗം റിപ്പോര്‍ട്ട് ചെയ്ത 60 പേരില്‍ 42 പേര്‍ക്ക് രോഗം സംശയിക്കുന്നുവെന്നും, ആകെ മരണം രണ്ടെന്നും ആയിരുന്നു ആരോഗ്യവകുപ്പിന്റെ ആദ്യ കണക്ക്. അമീബിക് മസ്തിഷ്‌ക ജ്വരം സംബന്ധിച്ച ആരോഗ്യവകുപ്പ് കണക്കുകള്‍ പൂഴ്ത്താന്‍ ശ്രമം നടത്തുന്നുവെന്ന് വാര്‍ത്തകള്‍ വന്നതിനു പിന്നാലെ, കഴിഞ്ഞ ദിവസത്തെ കണക്ക് തിരുത്തി, വ്യക്തത വരുത്തുകയായിരുന്നു. രോഗവ്യാപനം തടയാന്‍ ക്ലോറിനേഷന്‍ ഉള്‍പ്പെടെ കൃത്യമായ നടപടികള്‍ തുടരുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. അതത് ജില്ലകളിലെ ആരോഗ്യ വിദഗ്ദരായും, ഡിഎംഒയുമായും യോഗം ചേരുന്നുണ്ട്.
Content Highlights: amoebic meningoencephalitis two more Death Confirmed