
തിരുവനന്തപുരം: ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. തമിഴ്‌നാട് മാര്‍ത്താണ്ഡം, കാഞ്ഞിരങ്കോട്, ഇനയ്യന്‍വിള സ്വദേശി ജസ്റ്റിന്‍ കുമാര്‍ (55) ആണ് അറസ്റ്റിലായത്. ജസ്റ്റിന്‍ മദ്യപിച്ചെത്തി ഭാര്യയായ കസ്തൂരി (50)യെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ജസ്റ്റിന്‍ മദ്യപിച്ചെത്തുന്നതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത് പതിവായിരുന്നു. പതിവ് പോലെ കഴിഞ്ഞ ദിവസവും ഇവര്‍ തമ്മില്‍ വഴക്കുണ്ടാവുകയും ജസ്റ്റിന്‍ കത്തികൊണ്ട് കസ്തൂരിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു. ഇവര്‍ തമ്മിലുള്ള തര്‍ക്കം പതിവായതിനാല്‍ അകത്തെ മുറിയിലുണ്ടായിരുന്ന മകള്‍ പുറത്തെ ശബ്ദങ്ങള്‍ കാര്യമായി എടുത്തിരുന്നില്ല.
വൈകീട്ട് ഇവരുടെ മകന്‍ സ്ഥലത്തെത്തി മുകളിലെ നിലയില്‍ നോക്കുമ്പോളാണ് കസ്തൂരി കഴുത്തറുത്ത നിലയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി കസ്തൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. സംഭവത്തില്‍ ഒളിവില്‍ പോയ പ്രതി ജസ്റ്റിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlight; Husband kills wife; daughter thought it was routine fight