രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് ഓണക്കോടി കൈമാറി മന്ത്രിമാര്‍; ഓണം വാരാഘോഷത്തിലേക്ക് ക്ഷണം

സര്‍ക്കാര്‍-രാജ്ഭവന്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഓണം വാരാഘോഷത്തിന് ഗവര്‍ണറെ ക്ഷണിക്കാത്തത് സംബന്ധിച്ച് വിവാദം ഉയര്‍ന്നിരുന്നു

രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് ഓണക്കോടി കൈമാറി മന്ത്രിമാര്‍; ഓണം വാരാഘോഷത്തിലേക്ക് ക്ഷണം
dot image

തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുക്കും. സര്‍ക്കാറിന് വേണ്ടി മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും വി ശിവന്‍കുട്ടിയും ഗവര്‍ണറെ രാജ്ഭവനിലെത്തി ക്ഷണിച്ചു. ഇതോടെയാണ് ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്.

സര്‍ക്കാര്‍-രാജ്ഭവന്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഓണം വാരാഘോഷത്തിന് ഗവര്‍ണറെ ക്ഷണിക്കാത്തത് സംബന്ധിച്ച് വിവാദം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് മന്ത്രിമാര്‍ വൈകീട്ട് ഗവര്‍ണറെ രാജ്ഭവനിലെത്തി ക്ഷണിച്ചത്. ഗവര്‍ണര്‍ക്ക് ഓണക്കോടി കൈമാറിയെന്നും ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുത്ത് ഓണം ഘോഷയാത്രയുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കുമെന്ന് അറിയിച്ചതായും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

നാളെ മുതല്‍ ഈ മാസം ഒമ്പത് വരെയാണ് ഓണം വാരാഘോഷം. നാളെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനാണ് ആഘോഷങ്ങള്‍ക്ക് തിരിതെളിക്കുക. സംവിധായകനും നടനുമായ ബേസില്‍ ജോസഫ്, തമിഴ് നടന്‍ ജയം രവി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മൂന്ന് വേദികളിലായി നടക്കുന്ന ആഘോഷപരിപാടികളില്‍ ആയിരത്തോളം പരമ്പരാഗത കലാകാരന്മാര്‍ അണിനിരക്കും.

Content Highlights: Governor participate in Government Onam week celebrations

dot image
To advertise here,contact us
dot image