അടൂര്‍ ഗോപാലകൃഷ്ണന്‍ സവര്‍ണചിന്ത ഉപേക്ഷിക്കാത്ത വ്യക്തി; ദളിത് കോണ്‍ഗ്രസ്

കഴിഞ്ഞ ദിവസമാണ് അടൂര്‍ വിവാദ പ്രസ്താവന നടത്തിയത്.

dot image

തിരുവനന്തപുരം: പ്രതിഭാധനനായ കലാകാരന്‍ ആയിരുന്നിട്ടും ഉള്ളില്‍ നിന്ന് സവര്‍ണചിന്ത ഉപേക്ഷിക്കാത്ത വ്യക്തിയാണ് അടൂര്‍ ഗോപാലകൃഷ്ണനെന്ന് ദളിത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ എ കെ ശശി. ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷനിലെ കോണ്‍ക്ലേവില്‍ അടൂര്‍ സിനിമാ കലാകാരന്‍മാരെ വര്‍ഗം തിരിച്ച് ഇകഴ്ത്തിയത് കലാകേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അടൂര്‍ വിവാദ പ്രസ്താവന നടത്തിയത്. സിനിമ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിലായിരുന്നു വിവാദ പരാമര്‍ശം. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിംഗ് കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

'സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെ പരിശീലനം നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ധരുടെ പരിശീലനം നല്‍കണം', അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Content Highlights: Adoor Gopalakrishnan is a person who has not abandoned the idea of upper casteism; Dalit Congress

dot image
To advertise here,contact us
dot image