
കൊച്ചി: സിനിമ താരങ്ങളുടെ സംഘടനയായ എ.എം.എം.എ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ മത്സരിക്കുന്നതില്‍ അധിക്ഷേപവുമായി നടന്‍ നാസര്‍ ലത്തീഫ്. അസഭ്യ വാക്കുകള്‍ നിറഞ്ഞതായിരുന്നു സന്ദേശം. രണ്ടും ചിത്രം ലഭിക്കുമ്പോഴേക്കും ചിലര്‍ വലിയ ആളുകള്‍ ആവുന്നുവെന്ന് നാസര്‍ അയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നു. 'ഇതാണോ അമ്മ, ഇതാണോ സിനിമ' എന്നും നാസര്‍ സന്ദേശത്തിൽ പറയുന്നു. ശബ്ദ സന്ദേശം റിപ്പോർട്ടറിന് ലഭിച്ചു. എ.എം.എം.എയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് നാസര്‍ ലത്തീഫ് മത്സരിക്കുന്നത്.
അതേ സമയം, എ.എം.എ.എയിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസന്‍ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരരംഗത്തുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത വരുന്നതിനെ പിന്തുണച്ചുകൊണ്ട് ജഗദീഷ് അടക്കമുള്ളവര്‍ പത്രിക പിന്‍വലിക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാസര്‍ ലത്തീഫ്, ജയന്‍ ചേര്‍ത്തല ലക്ഷ്മിപ്രിയ എന്നിവരാണ് മത്സരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രന്‍, കുക്കു പരമേശ്വരന്‍ എന്നിവര്‍ മത്സരിക്കുന്നു. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മില്‍ ട്രഷറര്‍ സ്ഥാനത്തേക്ക് മല്‍സരം നടക്കും.
തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുമ്പോഴും സംഘടനയില്‍ വലിയ പൊട്ടിത്തെറികളാണ് നടന്നുകൊണ്ടിരിക്കുന്നത്. പരസ്പരം ആരോപണങ്ങളും വിമര്‍ശനവും ഉന്നയിക്കുകയാണ് പലരും. ലൈംഗിക പീഡനാരോപണങ്ങള്‍ നേരിടുന്നവര്‍ മത്സരത്തില്‍ നിന്നും പിന്മാറണമെന്ന് പലരും പറഞ്ഞപ്പോള്‍, ആരോപണത്തിന്റെ പേരില്‍ മാത്രം പിന്മാറേണ്ടതില്ല എന്നാണ് മറ്റ് ചിലരുടെ വാദം. ഈ തര്‍ക്കം ശക്തമായതിന് പിന്നാലെ നടന്‍ ബാബുരാജ് ആദ്യം മത്സരരംഗത്ത് നിന്നും പിന്നീട് എ.എം.എം.എയില്‍ നിന്നും പൂര്‍ണമായും പിന്മാറിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനും പിന്നീട് സംഘടനയിലെ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ അടക്കം ലൈംഗികപീഡന പരാതികള്‍ ഉയര്‍ന്നതിനും പിന്നാലെയാണ് എ.എം.എം.എ. നേതൃത്വം പിരിഞ്ഞുപോകുന്നത്. പുതിയ സമിതിയെ തെരഞ്ഞെടുക്കുന്നത് വരെ അഡ്ഹോക് കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.
Content Highlights- Actor Nasser Latif criticizes women contesting in AMMA elections