തെറ്റ് പറ്റിയതായി എഡിഎം നവീൻ ബാബു പറഞ്ഞു, വിവരം മന്ത്രി കെ രാജനെ അറിയിച്ചു: ജില്ലാ കളക്ടറുടെ മൊഴി

നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൻ്റെ പൂർണ്ണരൂപം റിപ്പോർട്ടറിന്

dot image

കണ്ണൂർ: തെറ്റ് പറ്റിയതായി എഡിഎം നവീൻ ബാബു പറഞ്ഞതായി കുറ്റപത്രത്തിൽ കളക്ടർ അരുൺ കെ വിജയൻ്റെ മൊഴി. നവീൻ ബാബു പറഞ്ഞ കാര്യങ്ങൾ റവന്യൂ വകുപ്പ് മന്ത്രി കെ രാജനോട് പറഞ്ഞിരുന്നതായും കളക്ടർ മൊഴി നൽകിയിട്ടുണ്ട്. യാത്രയയപ്പിനെക്കുറിച്ചും എഡിഎം പറഞ്ഞ കാര്യങ്ങളെക്കുറിച്ചും മന്ത്രി കെ രാജനോട് പറഞ്ഞുവെന്നാണ് കളക്ടർ മൊഴി നൽകിയിരിക്കുന്നത്. പരാതി കിട്ടിയാൽ അന്വേഷണം നടത്താമെന്ന് മന്ത്രി പറഞ്ഞതായും കളക്ടർ മൊഴി നൽകിയിട്ടുണ്ട്. നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിൻ്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.

യാത്രയയപ്പ് ചടങ്ങിന് ശേഷം എഡിഎം ചേംബറിൽ എത്തിയെന്നും പി പി ദിവ്യയുടെ ആരോപണത്തെ കുറിച്ച് എഡിഎമ്മിനോട് ചോദിച്ചുവെന്നുമാണ് കളക്ടർ മൊഴി നൽകിയിരിക്കുന്നത്. ഫയലിൽ ഒരു പ്രശ്നം ഉണ്ടായിരുന്നു അതുകൊണ്ട് വൈകിയെന്ന മറുപടിയാണ് എഡിഎം നൽകിയത്. അതല്ലാതെ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അര നിമിഷം തലതാഴ്ത്തി തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായും കളക്ടർ മൊഴി നൽകിയിട്ടുണ്ട്. പിന്നീട് നവീൻ ബാബു ചേംബറിൻ്റെ വാതിൽ വരെ പോയി തിരിച്ച് വന്നുവെന്നും അവരുടെ കയ്യിൽ റെക്കോഡിങ് ഉണ്ട് എന്ന് തോന്നുന്നതായി പറഞ്ഞുവെന്നും കളക്ടർ മൊഴി നൽകിയിട്ടുണ്ട്. പിന്നാലെ എഡിഎമ്മിനെ ആശ്വസിപ്പിച്ച് മടക്കി അയച്ചുവെന്നാണ് കളക്ടർ മൊഴി നൽകിയിട്ടുണ്ട്.

ആത്മവിശ്വാസത്തോടെ നേരിടണമെന്ന് നവീൻ ബാബുവിനോട് പറഞ്ഞു എന്നാണ് കളക്ടർ മൊഴി നൽകിയിട്ടുള്ളത്. ഇതിന് പിന്നാലെ ഈ വിവരങ്ങൾ മന്ത്രിയെ അറിയിച്ചുവെന്നാണ് കളക്ടർ മൊഴി നൽകിയിിരിക്കുന്നത്. യാത്രയയപ്പിന് ശേഷം പി പി ദിവ്യയും വിളിച്ചുവെന്നും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്ന് ദിവ്യ പറഞ്ഞതായും കളക്ടർ‌ മൊഴി നൽകിയിട്ടുണ്ട്.

നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യ മാത്രമാണ് കുറ്റക്കാരിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പി പി ദിവ്യ നടത്തിയ പ്രസംഗം ആത്മഹത്യാ പ്രേരണയായി. ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് കളക്ട്രേറ്റ് ജീവനക്കാര്‍ മൊഴി നല്‍കി. ഫയലില്‍ അനാവശ്യ കാലതാമസം വന്നിട്ടില്ല. കൈക്കൂലി നല്‍കിയതിന് നേരിട്ടുള്ള ഒരു തെളിവുമില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പി പി ദിവ്യയാണ് ദൃശ്യം ചിത്രീകരിക്കാന്‍ പ്രാദേശിക ചാനലുകാരനെ ഏര്‍പ്പാടാക്കിയത്. പരിപാടിക്ക് മുന്‍പും ശേഷവും കളക്ടറെ ദിവ്യ വിളിച്ചിരുന്നു. എഡിഎം ആത്മഹത്യ ചെയ്തതിന് ശേഷവും ദിവ്യ കളക്ടറെ വിളിച്ചിരുന്നുവെന്നും മൊഴിയുണ്ട്

Content Highlights: ADM Naveen Babu said there was a mistake and informed Minister K Rajan about it Collectors statement

dot image
To advertise here,contact us
dot image