
കൊച്ചി: രോഗികള്‍ക്ക് വായിക്കാനാകാത്ത വിധം വ്യക്തതയില്ലാതെ മരുന്ന് കുറിപ്പടികള്‍ എഴുതുന്ന ഡോക്ടര്‍മാര്‍ക്ക് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ വിമര്‍ശനം. രോഗികള്‍ക്ക് കൂടി വായിക്കാന്‍ കഴിയും വിധം ഡോക്ടര്‍മാര്‍ ജനറിക് മരുന്നുകളുടെ കുറിപ്പടി എഴുതണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ്.
മെഡിക്കല്‍ രേഖകള്‍ യഥാസമയം രോഗികള്‍ക്ക് ലഭ്യമാക്കണം. രോഗിയുടെ സ്വകാര്യത ഉറപ്പുവരുത്തികൊണ്ട് തല്‍സമയം തന്നെ ഡിജിറ്റലായി മെഡിക്കല്‍ രേഖകള്‍ നല്‍കണം എന്നും കോടതി ഉത്തരവിട്ടു. ഡിജിറ്റല്‍ മെഡിക്കല്‍ രേഖകള്‍ രോഗികള്‍ക്കോ ബന്ധുക്കള്‍ക്കോ നല്‍കണം. മെഡിക്കല്‍ രേഖകള്‍ ലഭിക്കാനുള്ള അവകാശങ്ങള്‍ രോഗിക്കുണ്ടെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ അധികൃതര്‍ രോഗിയെ അറിയിക്കണം കോടതി പറഞ്ഞു.
content highlights : Ernakulam District Consumer Disputes Redressal Court orders prescriptions to be written in a way that is readable