ട്രെയിനുകൾ വൈകുന്നു; ആലപ്പുഴ-എറണാകുളം റെയിൽവെ ട്രാക്കിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

ട്രാക്കില്‍ മരം കിടക്കുന്നതിനാല്‍ നിരവധി ട്രെയിനുകളാണ് സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്

dot image

ആലപ്പുഴ: എഴുപുന്നയില്‍ റെയില്‍വെ ട്രാക്കിലേക്ക് മരം വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ എറണാകുളം റൂട്ടിലെ ട്രെയിന്‍ ഗതാഗതമാണ് തടസ്സപ്പെട്ടത്. മരം മുറിച്ച് നീക്കി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ട്രാക്കില്‍ മരം കിടക്കുന്നതിനാല്‍ നിരവധി ട്രെയിനുകളാണ് സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്.

ആലപ്പുഴ- ചെന്നൈ എക്‌സ്പ്രസ് എഴുപുന്ന സ്റ്റേഷനിലും ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് തുറവൂര്‍ സ്റ്റേഷനിലും ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ എറണാകുളം സൗത്ത് സ്റ്റേഷനിലും പിടിച്ചിട്ടു. ഇന്ന് ഉച്ചയ്ക്ക് തകഴിയില്‍ ട്രാക്കിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.

Content Highlights- Trains are delayed; Traffic disrupted due to falling tree on Alappuzha-Ernakulam rail route

dot image
To advertise here,contact us
dot image