
തിരുവനന്തപുരം: വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ VD 204266 എന്ന നമ്പറിന്. VA 699731, VB 207068, VC 263289, VD 277650, VE758876, VG203046 എന്നീ നമ്പറുകൾക്കാണ് ഒരുകോടി രൂപയുടെ രണ്ടാം സമ്മാനം. പാലക്കാട് ജില്ലയിലെ ജസ്വന്ത് ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
മൂന്നാം സമ്മാനമായ പത്തുലക്ഷം രൂപ VA 223942, VB 207548, VC 518987, VD 682300, VE 825451, VG 273186 എന്നീ നമ്പരുകൾക്കാണ്. VA 178873, VB 838177, VC 595067, VD 795879, VE 395927, VG 436026 നമ്പരുകൾക്കാണ് നാലാം സമ്മാനമായ അഞ്ചുലക്ഷം രൂപ.
തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. 40 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റത്. കേരളത്തിൽ പെയ്യുന്ന കനത്ത മഴ വിൽപനയെ ബാധിച്ചതായി വ്യപാരികൾ പറഞ്ഞിരുന്നു. 45 ലക്ഷം ടിക്കറ്റുകളാണ് പ്രിൻറ് ചെയ്തത്. അതിൽ 43 ലക്ഷത്തോളം ടിക്കറ്റുകൾ വിപണിയിലെത്തിയതായി ലോട്ടറി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
Content Highlights: Vishu Bumper Lottery results