
മലപ്പുറം: നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍ യുഡിഎഫുമായി സമവായത്തിലേക്കെന്ന് സൂചന. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം തീര്‍ന്നില്ലേ? ഇതിനും പരിഹാരം ഉണ്ടാകുമെന്ന് പി വി അന്‍വര്‍ പ്രതികരിച്ചു. മുസ്ലീം ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അന്‍വര്‍. അബ്ദുള്‍ വഹാബ് എംപിയുടെ വീട്ടില്‍ പി കെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം എന്നിവരുമായാണ് അന്‍വര്‍ കൂടിക്കാഴ്ച നടത്തിയത്. ഇന്ന് രണ്ടാം തവണയാണ് അന്‍വര്‍ മുസ്ലീം ലീഗ് നേതാക്കളെ കാണുന്നത്. യുഡിഎഫ് നേതൃയോഗത്തിന് പിന്നാലെയാണ് രണ്ടാമത്തെ കൂടിക്കാഴ്ച.
'പാര്‍ട്ടി തീരുമാനം മറ്റന്നാള്‍ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് തീരുമാനിക്കും. ഒറ്റയ്ക്ക് തീരുമാനം എടുക്കാനാകില്ല. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം തീര്‍ന്നില്ലേ? ഇതിനും പരിഹാരം ഉണ്ടാകും. ഞാന്‍ സന്തോഷവാനാണ്. വി ഡി സതീശന്റെ പ്രതികരണം പോസിറ്റീവായാണ് കാണുന്നത്. കെപിസിസി അധ്യക്ഷനുമായി രണ്ട് ദിവസം മുമ്പ് സംസാരിച്ചിരുന്നു. നമ്മളൊരു ചിന്നപാര്‍ട്ടിയാണ്. എപ്പോഴും ഹോപ്പ്ഫുള്‍ ആണ്. മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും', പി വി അന്‍വര്‍ പറഞ്ഞു.
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരായ ആരോപണം വസ്തുതകളാണ്. യുഡിഎഫിന്റെ ഭാഗമല്ലാത്തുകൊണ്ടാണ് സ്ഥാനാര്‍ത്ഥിക്കെതിരെ പരസ്യപ്രതികരണം നടത്തിയത്. ലീഗ് നേതാക്കളുമായി ചര്‍ച്ച തുടരുമെന്നും പി വി അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ യുഡിഎഫുമായി സഹകരിക്കണമോയെന്നതില്‍ അന്‍വറിന് തീരുമാനം എടുക്കാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞതിന് പിന്നാലെയാണ് മുൻ എംഎൽഎയുടെ പ്രതികരണം. അന്‍വര്‍ നിലപാട് അറിയിച്ചശേഷം യുഡിഎഫ് അഭിപ്രായം പറയാമെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.
Content Highlights: p v anvar Reaction over udf alliance in nilambur bypoll