ശക്തമായ കാറ്റിൽ ഫ്ലക്സ് ഇലക്ട്രിക് ലൈനിലേക്ക് വീണു, പിന്നാലെ തീപ്പിടിത്തം, സംഭവം തിരുവനന്തപുരത്ത്

പിന്നാലെ ഇലക്ട്രിക് ലൈനിൽ നിന്ന് തീ ടെക്സ്റ്റെൽസിലേക്ക് വ്യാപിക്കുകയായിരുന്നു

dot image

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് തീപിടിത്തം. ബാലരാമപുരം കുഴിവിള ടെക്സ്റ്റൈൽസിലാണ് തീപിടിത്തം. സ്ഥാപനത്തിൻറെ മുകളിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് ഇലക്ട്രിക് ലൈനിലേക്ക് വീണാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിലാണ് ബോർഡ് വീണത്. പിന്നാലെ ഇലക്ട്രിക് ലൈനിൽ നിന്ന് തീ ടെക്സ്റ്റെൽസിലേക്ക് വ്യാപിക്കുകയായിരുന്നു. പാറശാല ഫയർഫോഴ്സ് എത്തി തീ അണച്ചു.

Content Highlights- Flux falls onto electric line in strong wind, followed by fire, incident in Thiruvananthapuram

dot image
To advertise here,contact us
dot image