ജോലിയില്‍ നിന്നും ഒഴിവാക്കിയതിന്‌റെ പക; ഓടുന്ന ബസില്‍ ഹെല്‍മറ്റ് അടിയും കത്തിക്കുത്തും;കേസ്

ബസില്‍ നിറയെ യാത്രക്കാരുള്ള സമയത്തായിരുന്നു യുവാവ് ബസിനകത്തേക്ക് കയറി ആക്രമണം അഴിച്ചുവിട്ടത്

dot image

പത്തനംതിട്ട: പത്തനംതിട്ട കണ്ണങ്കരയില്‍ ഓടിക്കൊണ്ടിരുന്ന ബസിലെ ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ച് മുന്‍ ജീവനക്കാരന്‍. കണ്ണങ്കരയില്‍ ഇന്ന് വൈകിട്ടോടെയാണ് സംഭവുമുണ്ടായത്. ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചതിന് പിന്നാലെ കത്തിക്കൊണ്ട് ആക്രമിക്കാനും പ്രതി ശ്രമിച്ചു.

അല്‍ അമീന്‍ ബസിലെ ഡ്രൈവര്‍ രാജേഷിനെയാണ് ഈ ബസിലെ തന്നെ മുന്‍ ജീവനക്കാരന്‍ കൊടുമണ്‍ സ്വദേശി മിഥുന്‍ ആക്രമിച്ചത്. ആക്രമണത്തിന്‌റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ബസില്‍ നിറയെ യാത്രക്കാരുള്ള സമയത്തായിരുന്നു യുവാവ് ബസിനകത്തേക്ക് കയറി ആക്രമണം അഴിച്ചുവിട്ടത്. പിടിവലിയില്‍ പ്രതിക്കും പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

content highlights: Revenge for being fired from job; Hits helmet and stabs with knife on moving bus; Case

dot image
To advertise here,contact us
dot image