'വേടന്‍ തുടരും'; തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തിനിടെ ആരാധകരുടെ പോസ്റ്റര്‍

കുടമാറ്റ സമയത്താണ് ആള്‍ക്കൂട്ടത്തില്‍ നിന്നും 'വേടന്‍ തുടരു'മെന്ന പോസ്റ്റര്‍ ഉയര്‍ത്തിയത്

dot image

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടയില്‍ റാപ്പര്‍ വേടന് പിന്തുണയുമായി ആരാധകര്‍. കുടമാറ്റ സമയത്താണ് ആള്‍ക്കൂട്ടത്തില്‍ നിന്നും 'വേടന്‍ തുടരു'മെന്ന പോസ്റ്റര്‍ ഉയര്‍ത്തിയത്. അതേസമയം ലക്ഷക്കണക്കിനാളുകളാണ് പൂരം ആസ്വദിക്കാന്‍ ഒഴുകിയെത്തുന്നത്.

ആവേശം നിറച്ച് കുടമാറ്റം പുരോഗമിക്കുകയാണ്. പാറേമക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ തെക്കോട്ടിറക്കം പൂര്‍ത്തീകരിച്ചതോടെയാണ് കുടമാറ്റത്തിന് തുടക്കമായത്. പാറേമക്കാവ് വിഭാഗമാണ് ആദ്യം പുറത്തേക്കിറങ്ങിയത്.

പിന്നാലെയാണ് തിരുവമ്പാടി വിഭാഗം പുറത്തിറങ്ങിയത്. കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ ഇലഞ്ഞിത്തറമേളം കലാശിച്ചതിന് പിന്നാലെയായിരുന്നു തെക്കോട്ടിറക്കം ആരംഭിച്ചത്.

Content Highlights: Fans rises Support flex for Rapper Vedan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us