
May 28, 2025
09:55 PM
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നു. ഷോട്ട് സര്‍ക്യൂട്ടെന്നാണ് പ്രാഥമിക സംശയം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി നിലവില്‍ രോഗികളെ ഒഴിപ്പിക്കുകയാണ്. രോഗികളെ മറ്റ് ആശുപത്രികളിലേക്കാണ് മാറ്റുന്നത്. അത്യാഹിത വിഭാഗത്തിലേക്ക് രോഗികളെ കൊണ്ടുവരരുതെന്ന് പൊലീസ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ അത്യാഹിത വിഭാഗത്തിലെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരിക്കുകയാണ്.
Content Highlights: Fume rised in Kozhikode medical college