
കൊച്ചി: വൈറ്റിലയിൽ സ്പായുടെ മറവിൽ അനാശാസ്യം. വൈറ്റിലയിലെ ഒരു സ്റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ചാണ് അനാശാസ്യകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ആർട്ടിക് ഹോട്ടലിൽ നടത്തിയ റെയ്ഡിൽ 11 യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസിന്റെ ഡാൻസാഫ് ടീം ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള ലഹരി വിൽപ്പന പരിശോധിക്കുന്നതിനിടയിലാണ് അനാശാസ്യ കേന്ദ്രം പ്രവർത്തിക്കുന്ന വിവരം ലഭിച്ചത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഹോട്ടലുകളും ഫ്ലാറ്റുകളുമെല്ലാം പൊലീസിന്റെയും ഡാൻസാഫ് ടീമിന്റെയും നിരീക്ഷണത്തിലാണ്.
ലഹരി പരിശോധനയ്ക്കിടയിലാണ് ഹോട്ടലിലെ സ്പായുടെ മറവില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ഇവിടെയുണ്ടായിരുന്ന യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ഈ ഹോട്ടലിൽ മറ്റ് ലഹരി ഇടപാടുകൾ നടന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
content highlights : Illegal center under the guise of a spa in Kochi; 11 young women arrested